Home തിരഞ്ഞെടുത്ത വാർത്തകൾ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; ഹിയറിംഗിനുളള സമയം ഇന്ന് അവസാനിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; ഹിയറിംഗിനുളള സമയം ഇന്ന് അവസാനിക്കും

by ടാർസ്യുസ്

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഹിയറിം ഗിനുളള സമയം ഇന്ന് അവസാനിക്കും. കേരളത്തിൽ 39,297 പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിംഗ് പൂർത്തിയായത്. എല്ലാവരു ടെയും ഹിയറിംഗ് നടത്തി വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെ രഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.ഈ മാസം 21നാണ് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 39,297 പേരിൽ 33,450 പേർ താമസം മാറിയവരും 1,630 പേർ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്.

You may also like

error: Content is protected !!
Join Our WhatsApp Group