Home കർണാടക 6 മലയാളി വിദ്യാര്‍ത്ഥികളടക്കം 7 പേര്‍ കര്‍ണാടകത്തില്‍ കാര്‍ ലോറിക്ക് പിന്നിലിടിച്ച്‌ മരിച്ചു

6 മലയാളി വിദ്യാര്‍ത്ഥികളടക്കം 7 പേര്‍ കര്‍ണാടകത്തില്‍ കാര്‍ ലോറിക്ക് പിന്നിലിടിച്ച്‌ മരിച്ചു

by ടാർസ്യുസ്

ബെംഗളൂരു: റൂറല്‍ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 6 മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു.രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉള്‍പ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്. ദേശീയപാതയില്‍ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ഏഴ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു.ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നില്‍ പോവുകയായിരുന്ന ബൈക്കില്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി. പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തില്‍പ്പെട്ടു.എക്സ് യു വി കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.മരിച്ചവരുടെ ലഭ്യമായ വിവരങ്ങള്‍‌അശ്വിൻ നായർ (17) (ആർവി പിയു കോളേജ്)അർഹൻ ശരീഫ് (16)- (സിഎംആർ കോളേജ്)അയാൻ അലി (17)- (സിഎംആർ കോളേജ്)ഏദൻ ജോർജ് (17) ആർവി പിയു കോളേജ്ഭരത് (18)- (ആർവി പിയു കോളേജ്)ഗഗൻ (ബൈക്ക് യാത്രികൻ)എസ് പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്

You may also like

error: Content is protected !!
Join Our WhatsApp Group