Home കേരളം സ്വർണവില വീണ്ടും താഴേക്ക്

സ്വർണവില വീണ്ടും താഴേക്ക്

by ടാർസ്യുസ്

കേരളം: കേരളത്തിൽസ്വർണവിലയിൽ ഇടിവ്. പവൻ വിലയിൽ ഒറ്റയടിക്ക് 1,920 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് 1,14,240 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപയിലെത്തി. ഇന്നലെ പവന് 1,16,160 രൂപയും ഗ്രാമിന് 14,520 രൂപയുമായിരുന്നു നിരക്ക്.18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും ഇന്ന് വ്യത്യാസം വന്നിട്ടുണ്ട്. 18 കാരറ്റ് ഒരു ഗ്രാമിന് 11,735 രൂപയും പവന് 93,880 രൂപയുമാണ് ഇന്നത്തെ വിപണി വില. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9,135 രൂപയും (പവന് 73,080 രൂപ) 9 കാരറ്റിന് ഗ്രാമിന് 5,890 രൂപയുമാണ് (പവന് 47,120 രൂപ) നിരക്ക്. സ്വർണ്ണത്തിന് പിന്നാലെ വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി.ഇന്നലെ ഗ്രാമിന് 300 രൂപയായിരുന്ന വെള്ളിക്ക് ഇന്ന് 20 രൂപ കുറഞ്ഞ് 280 രൂപയായി.പത്ത് ഗ്രാമിന് 2800 രൂപയാണ് ഇന്നത്തെ വെള്ളി നിരക്ക്.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും ഇത്തരത്തിൽ വില കുറയാൻ കാരണമായത്.

You may also like

error: Content is protected !!
Join Our WhatsApp Group