ബെംഗളൂരു : കരസേനയുടെ ഗ്രൂപ്പ് സിറിക്രൂട്ട്മെന്റ്റ് പരീക്ഷ യിൽ ക്രമക്കേട് നടത്തിയതിന് ഹരിയാണ സ്വദേശികളായ 18 ഉദ്യോഗാർഥികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഹലസൂരുവിലെ 515 ആർമി ബെയ്സ് വർക്ക്ഷോപ്പിൽ നടന്ന പരീക്ഷയിലാണ് ക്രമക്കേട് നടത്തിയത്.പരീക്ഷയ്ക്കിടെ മൊബൈൽ ഫോണുകളുമായും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമായും ബന്ധിപ്പിച്ച ബ്ലൂടൂത്ത് ഉപയോഗിച്ച് ഉദ്യോഗാർഥികൾ കോപ്പിയടിച്ചതായി പോലീസ് പറഞ്ഞു.പരിശോധന ഉദ്യോഗസ്ഥരുടെയ്ക്കിടെയാണ് ഇത് കണ്ടെത്തിയത്. പ്രതികളായ അമൻ, രജത് എന്നിവരുടെ ബാഗുകളിൽനി ന്ന് ഉപകരണങ്ങൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.515 ആർമി ബെയ്സ് വർക്ക്ഷോപ്പ് മാനേജിങ് ഡയറക്ടർ കേണൽ എസ്.എസ്. ജ്യോതിർ ലിംഗം നൽകിയ പരാതിയിൽ ഹലസൂരു പോലീസാണ് പ്രതി കളെ അറസ്റ്റ് ചെയ്തത്. സിവിൽ ഡിഫൻസ് വിഭാഗത്തിലെ എൽ. ഡി. ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്താനായുള്ള 0പരീക്ഷയായായിരുന്നു ഇത്.
കരസേന റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടി; 18 ഉദ്യോഗാർഥികൾ അറസ്റ്റിൽ
previous post