ബെംഗളൂരു: കൈക്കൂലിവാങ്ങുന്നതിനിടെ ബെസ്കോം ഉദ്യോഗസ്ഥൻ അറസ്റ്റിൽ.ബെസ്കോം ഇന്ദിരാനഗർ എക്സിക്യുട്ടീവ് എൻജിനിയർ കെ.വി. രാജേഷാണ് ലോകായുക്തയുടെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ മൂന്നുലക്ഷം രൂപ രാജേഷിൽ നിന്നും ലോകായുക്ത കണ്ടെടുത്തു.ഇലക്ട്രിക് കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഇദ്ദേഹം പിടിയിലായത്. പുതിയ 24 കിലോവാട്ട് വൈദ്യുതി കണക്ഷൻ നൽകുന്നതിന് രാജേഷ് 7 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ലോകായുക്തയെ സമീപിച്ചത്. അഴിമതി നിരോധന നിയമ വകുപ്പുകൾ പ്രകാരം രാജേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.