Home കേരളം സ്വർണവിലയിൽ കനത്ത ഇടിവ്; പവന് 6,320 രൂപ കുറഞ്ഞു

സ്വർണവിലയിൽ കനത്ത ഇടിവ്; പവന് 6,320 രൂപ കുറഞ്ഞു

by ടാർസ്യുസ്

കേരളം : കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. പവന് 6,320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒറ്റ ദിവസത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവാണ് ഇത്. ഇതോടെ 1,24,080 രൂപയിൽ നിന്ന് സ്വർണവില 1,17,760 രൂപയായി കുറഞ്ഞു. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 14,720 രൂപയാണ്. ഇന്നലെ 15,510 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിൻറെ വില. റിക്കാർഡുകൾ കുറിച്ച സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് വലിയ ഇടിവുണ്ടാകുന്നത്.കേരളത്തിൽ ഇന്നലെ രണ്ട് തവണ സ്വർണവില കുറഞ്ഞിരുന്നു.

ഇന്നലെ രാവിലെ ഒറ്റയടിക്ക് പവന് 5,240 രൂപ കുറഞ്ഞതിന് ശേഷമാണ് വൈകീട്ട് കുറഞ്ഞത്. വൈകീട്ട് ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,24,080 രൂപയായി. 18കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയായി. 18 കാരറ്റ് സ്വർണത്തിൻ്റെ വില പവന് 1,01,920 രൂപയായി കുറഞ്ഞു.പലിശനിരക്കിൽ ഉൾപ്പടെ ഫെഡറൽ റിസർവ് കർശന നിലപാട് സ്വീകരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഈ വാർത്തകളാണ് സ്വർണവില ഇടിയുന്നതിലേക്ക് നയിച്ചത്. ജനുവരിയിൽ മാത്രം സ്വർണവിലയിൽ 20 ശതമാനത്തിൻ്റെ വർധനവാണ് ആഗോള വിപണിയിൽ രേഖപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group