Home കർണാടക മൈസൂരുവിൽ മയക്ക് മരുന്ന് നിർമാണ ലാബിൽ റെയ്‌ഡ്; 10 കോടിയുടെ രാസലഹരി പിടിച്ചെടുത്തു

മൈസൂരുവിൽ മയക്ക് മരുന്ന് നിർമാണ ലാബിൽ റെയ്‌ഡ്; 10 കോടിയുടെ രാസലഹരി പിടിച്ചെടുത്തു

by ടാർസ്യുസ്

ബെംഗളൂരു: മൈസൂരുവിൽഅനധികൃതമായി പ്രവർത്തിക്കുന്ന ലഹരി നിർമാണ ലാബിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ 10 കോടി രൂപയുടെ രാസലഹരി പിടിച്ചെടുത്തു. സംഭവത്തിൽ രാജസ്ഥാൻ ജലോർ സ്വദേശികളായ 4 പേരെ അറസ്റ്റ് ചെയ്തു. 25.6 ലക്ഷം രൂപയും ഒരു എസ്‌യുവിയും 500 കിലോ രാസപദാർഥങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ജനുവരി 28 ന് ഗുജറാത്തിലെ സൂറത്ത്ജില്ലയിലെ പൽസാനയിൽ ഒരുകാറിൽനിന്ന് 35 കിലോ രാസലഹരിയായമെഫെഡ്രോൺ പിടിച്ചെടുത്തിരുന്നു.തുടർന്നു നടത്തിയ അന്വേഷണമാണ്മൈസൂരു ഹെബ്ബാൾ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ലാബിനെകുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്.മയക്കുമരുന്ന് ശൃംഖലയുടെസൂത്രധാരനായ മഹീന്ദ്ര കുമാർവിഷ്ണോയ് ഉൾപ്പെടെയുള്ളവരാണ്അറസ്റ്റിലായത്. മഹീന്ദ്രയുടെ ബന്ധു2024ൽ വാടകയ്ക്കെ‌ടുത്തിരുന്നകെട്ടിടത്തിൽ രാസപദാർഥനിർമാണത്തിനെന്ന വ്യാജേനയാണ്ലാബ് പ്രവർത്തിച്ചുവരുന്നത്. ലാബ്സ്ഥിതി ചെയ്യുന്ന യൂണിറ്റ് ഫോറൻസിക്സംഘം പരിശോധനയ്ക്കായി സീൽചെയ്തിട്ടുണ്ട്.പിടിയിലായ വിഷ്‌ണോയ് ഒരു സ്ഥിരം കുറ്റവാളിയാണെന്നും, രാജസ്ഥാനിൽ മൂന്ന് കേസുകളും ഗുജറാത്തിൽ ഒരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും അന്വേഷണത്തിൽ വ്യക്തമായി. 2024 ൽ സ്ഥാപിച്ച മൈസൂരുവിലെ രഹസ്യ ലാബ് ഒന്നിലധികം കൺസൈൻമെന്റുകൾ നിർമ്മിച്ച് വിതരണം ചെയ്‌തതായി എൻസിബി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group