ബെംഗളൂരു: ലഹരിമരുന്നിനെതിരെ ബെംഗളൂരുവിൽ കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ 7 മലയാളികളുൾപ്പെടെ 10 പേർ പിടിയിലായി. ഇവരിൽ നിന്നും 4 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു 3 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 50 ഗ്രാം എംഡിഎംഎ, 500 ഗ്രാം ചരസ്, 500 ഗ്രാം എൽഎസ്‌ഡി സ്ട്രിപ്പുകൾ, 10 കിലോ കഞ്ചാവ് തുടങ്ങിയവയും രണ്ടു കാറുകളും 14 മൊബൈൽ ഫോണുകളും പിടിച്ചെടുത്ത്.
അമൃതഹള്ളി ജക്കൂർ റെയിൽവേ ട്രാക്കിന് സമീപം ലഹരിമരുന്നു വിൽക്കാൻ ശ്രമിച്ച 4 പേരെ ആദ്യം പിടികൂടി. പിന്നീടുള്ള ദിവസങ്ങളിലെ പരിശോധനയിൽ കഗ്ഗാലിപുരയിൽ നിന്ന് 5 പേരെയും സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ഒരാളെയും പിടികൂടുകയായിരുന്നു.നഗരത്തിലെ കോളജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണു ഇവർ വിൽപന നടത്തിയിരുന്നതെന്നും ഇവർക്ക് ലഭിക്കുന്ന ലഹരിമരുന്നിൻ്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.