ബെംഗളൂരു: 5.15 കോടി രൂപയുടെഎംഡിഎംഎ, ലഹരിമരുന്ന് എന്നിവയുമായി നൈജീരിയക്കാരൻ ബെംഗളൂരുവിൽ പിടിയിൽ. മാറത്തഹള്ളിയിൽ താമസിച്ചിരുന്ന ഏണസ്റ്റ് ഒനികാച്ചി ഉഗ (45) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു പോലീസിന്റെ സിറ്റി ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്.5 വർഷം മുൻപ് ചികിത്സയ്ക്കായാണ് ബെംഗളൂരുവിലെത്തിയത്.
വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി നഗരത്തിൽ താമസിക്കുകയായിരുന്നു. ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും ആർക്കാണ് കൈമാറിയിരുന്നതെന്നും സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും നഗരത്തിലെ രണ്ടു പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ലഹരി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.