ചെന്നൈ : മലയാള വിദ്യാലയംഹൈസ്കൂളിന്റെ്റെ ആഭിമുഖ്യത്തിൽ പൊങ്കൽ വിപുലമായി ആഘോഷിച്ചു. വിദ്യാലയത്തിൽ വിദ്യാർഥികൾ വിവിധതരം വർണക്കോലങ്ങൾ വരച്ചു. പരമ്പരാഗത വേഷങ്ങളോടും ആചാരനുഷ്ഠാനങ്ങളോടും പൊങ്കൽ തയ്യാറാക്കി ഐക്യത്തിന്റെയും ആഹ്ളാദത്തിൻ്റെയും സന്ദേശം നൽകി. ചിലമ്പാട്ടം, നൃത്തം എന്നിവ അരങ്ങേറി. ഹൈസ്കൂൾ പ്രധാനാധ്യാപിക എ. വനജ, പ്രൈമറി വിഭാഗം പ്രധാനാധ്യാപകൻ എസ്. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്ക് ശർക്കര പൊങ്കലും കരിമ്പും വിതരണംചെയ്തു.