Home പ്രധാന വാർത്തകൾ ബെംഗളൂരു നഗരത്തില്‍ 50 നില ഇരട്ട ടവര്‍; 1500 കോടിയുടെപദ്ധതി ഒഴിവാക്കിയേക്കും

ബെംഗളൂരു നഗരത്തില്‍ 50 നില ഇരട്ട ടവര്‍; 1500 കോടിയുടെപദ്ധതി ഒഴിവാക്കിയേക്കും

by admin

ബെംഗളൂരു: നഗരമധ്യത്തില്‍ 50 നില ഇരട്ട ടവര്‍ നിര്‍മിക്കാനുള്ള പദ്ധതി കര്‍ണാടക സര്‍ക്കാര്‍ ഒഴിവാക്കിയേക്കും.1500 കോടി ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. കരാര്‍ ഏറ്റെടുക്കാന്‍ ഇതുവരെ ആരും തയ്യാറാകാത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നാണ് വിവരം. ബെംഗളൂരു നഗരത്തില്‍ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേട്ടമാകുമെന്ന് പ്രതീക്ഷിച്ച ഈ പദ്ധതിക്ക് കോട്ടങ്ങളുമുണ്ട്.

മെജസ്റ്റിക് ഭാഗത്താണ് 50 നിലകളുള്ള ഇരട്ട ടവര്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ആദ്യം 25 നില കെട്ടിടമായിരുന്നു ആലോചനയില്‍. പിന്നീട് പല ഘട്ടങ്ങളായി നടന്ന ചര്‍ച്ചയില്‍ 50 നില ആകുകയായിരുന്നു. 2020ല്‍ ബിജെപി ഭരണകാലത്ത് ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതി ചര്‍ച്ച തുടങ്ങിയത്. ഈ വര്‍ഷം മൂന്ന് ലേലം നടന്നെങ്കിലും ഫലമുണ്ടായില്ല.മെജസ്റ്റികില്‍ 50 നിലകളിലായി രണ്ട് ടവര്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. 1500 രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂണിലും ലേലം വിളിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. ഒക്ടോബറിലും ഒരു ലേലം നടത്തിയിട്ടുണ്ടെങ്കിലും ആരെങ്കിലും തയ്യാറായി എത്തുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നില്ല.നിലവില്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പല ഭാഗങ്ങളിലായി ചിതറി കിടക്കുകയാണ്. വികാസ് സൗധയോട് ചേര്‍ന്ന് ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശാന്തിനഗറിലാണ് ബിഎംടിസി ടെര്‍മിനസ്, കൊരമംഗളയിലാണ് കേന്ദ്രീയ സദന്‍, മറ്റു ചില സ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം ഒരൊറ്റ സ്ഥലത്തേക്ക് എത്തിക്കുക എന്നായിരുന്നു ഇരട്ട ടവറിന്റെ ലക്ഷ്യം.

You may also like

error: Content is protected !!
Join Our WhatsApp Group