Home Featured ലോക്ക്ഡൗൺ സാഹചര്യത്തിലും നിയമനത്തിൽ 50% വര്‍ധനവോടെ ബംഗളുരു ഒന്നാം സ്ഥാനത്തു

ലോക്ക്ഡൗൺ സാഹചര്യത്തിലും നിയമനത്തിൽ 50% വര്‍ധനവോടെ ബംഗളുരു ഒന്നാം സ്ഥാനത്തു

by മൈത്രേയൻ

ബംഗളുരു: ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടുകയും കോവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുകയും ലോക്ഡൗണ്‍ കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിലും രാജ്യത്തെ ജോലിനിയമനം ആറ് ശതമാനത്തോളം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെയ് 2021 മുതല്‍ ജൂണ്‍ 2021 വരെയുള്ള ജോലിനിയമനങ്ങളില്‍ 4 ശതമാനം വര്‍ധന ഉണ്ടായി. ജൂണ്‍ 2020 മുതല്‍ ജൂണ്‍ 2021 വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് ഏഴു ശതമാനമാണ്.

ലോക്ഡൗണ്‍ നിയമങ്ങളില്‍ ഇളവുവരുത്തിയ ജൂണില്‍ മെയിലേതിനേക്കാള്‍ വര്‍ധന രേഖപ്പെടുത്തി. ടെലികോം മേഖലയില്‍ ഈ കാലയളവില്‍ ജോലിക്കെടുത്തവരുടെ എണ്ണത്തില്‍ 39 ശതമാനം വര്‍ധനവുണ്ടായി.

ബംഗളുരുവാണ് ജോലി നിയമനങ്ങളില്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. 50 ശതമാനമാണിത്. 28 ശതമാനം വര്‍ധനവോടെ പുനെ രണ്ടാം സ്ഥനത്തെത്തി. ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങള്‍ 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി

കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും അതിർത്തി കടത്തുന്നതിൽ വ്യക്തതയില്ലാത്ത കേരളം ; ഓരോ ചെക് പോസ്റ്റിലും ഓരോ നിയമം

27 ഇനം വ്യവസായങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. ഇതില്‍ കയറ്റുമതി-ഇറക്കുമതി വ്യവസായത്തില്‍ ജോലി ലഭ്യതയുടെ കാര്യത്തില്‍ 25 ശതമാനത്തിന്‍റെ വര്‍ധനവും ഉത്പാദനത്തില്‍ 14 ശതമാനത്തിന്‍റെ വര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിങ്, സാമ്ബത്തിക മേഖല, ഇന്‍ഷൂറന്‍സ് മേഖല, റിയല്‍ എസ്റ്റേറ്റ്, മീഡിയ, വിനോദവ്യവസായം എന്നീ മേഖലകളിലും പുതിയ നിയമനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.

കോവിഡ് ഏറ്റവും മോശമായി ബാധിച്ച വ്യവസായങ്ങളിലൊന്ന് ട്രാവല്‍ ആന്‍ഡ് ടൂറസമാണ്. 42 ശതമാനത്തിന്‍റെ നഷ്ടമണ് മേഖലയില്‍ ഉണ്ടായത്.

ജോലി നിയമത്തിന്‍റെ കാര്യത്തില്‍ 50 ശതമാനം വര്‍ധനയോടെ ബംഗളുരു ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്ബോള്‍ നാല് ശതമാനം മാത്രം വര്‍ധനയോടെ അവസാന സ്ഥാനത്ത് നില്‍ക്കുന്നത് ഡല്‍ഹിയാണ്. ജൂണില്‍ സാമ്ബത്തിക മേഖലയിലും ആരോഗ്യമേഖലയില്‍ ഹ്യുമന്‍ റിസോഴ്സ് ആന്‍ഡ് അഡ്മിനിസട്രേഷന്‍ മേഖലയിലും മാത്രമാണ് നിയമനങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി
GPR Safe Storage Contact: +91 80954 70818 www.gharperaho.in

കേരളത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും അടങ്ങിയ ഏത് ഉത്പന്നം നിര്‍മ്മിക്കുന്നവര്‍ക്കും
Onamtraditions.com ന്റെ ഭാഗമാകാം. അത്തരം ഉത്പന്നങ്ങള്‍ക്ക് അനന്ത സാധ്യതയുള്ള ഒരു വിപണിയാണ് Onamtraditions.com ലൂടെ ലഭിക്കുക. ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഇടയിലുള്ള ഒരു സൈബര്‍ പാലമാണ് Onamtraditions.com. ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയും ഉത്പന്നങ്ങള്‍ എത്തിക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group