തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി മകൻ അച്ഛനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങള്‍ വരുന്ന കാറിനായി അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ അച്ഛൻ മകനെ കമ്ബിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു. 28കാരനായ മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടില്‍ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാല്‍, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടില്‍ തര്‍ക്കം പതിവായിരുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്ബിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലിസ് കേസെടുത്തു. കുറച്ച് ദിവസം മുൻപ് 15 ലക്ഷം വിലയുള്ള ഒരു ആഡംബര ബൈക്ക് അച്ഛൻ വിനയാന്ദൻ മകൻ ഹൃത്വിക്കിന് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം.
ഇപ്പോള്‍ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു. അത് വലിയ വഴക്കിലേക്കും കയ്യാങ്കളിയിലേക്കും നയിക്കുകയായിരുന്നു.പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും വീട്ടില്‍ മകൻ നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഹൃത്വിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് ഹൃത്വിക്ക്. സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.