മൈസൂരു: ദസറ ജംബു സവാരി ഘോഷയാത്രയ്ക്ക് ഈ വർഷം മൈസൂരുവിലെത്തിയത് അഞ്ചുലക്ഷം സന്ദർശകർ. ഇതിൽ 30 ശതമാനം കേരളമടക്കമുള്ള ഇതര സംസ്ഥാനത്തുനിന്നുള്ളവർ. മൈസൂരു കൊട്ടാരത്തിലും മൃഗശാലയിലും സന്ദർശകരുടെ പ്രവാഹമായിരുന്നു. മൃഗശാലയിൽ അഞ്ചുവർഷത്തിനിടയിൽ ഏറ്റവും ഉയർന്ന വരുമാനമാണ് ഈ വർഷം. ദസറയുടെ അവസാന മൂന്ന് ദിനങ്ങളിൽ നഗരത്തിലെ ഹോട്ടൽ മുറികളൊന്നും ഒഴിവുണ്ടായിരുന്നില്ല. ദസറയുടെ 11 ദിവസങ്ങളിൽ മൈസൂരുവിലെ ഹോട്ടലുകളിൽ 100 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. നഗരത്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്കായിരുന്നു.
previous post