Home Featured ഉത്തര്‍പ്രദേശ് മുൻ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി ബെംഗളൂരു പൊലീസ്

ഉത്തര്‍പ്രദേശ് മുൻ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി ബെംഗളൂരു പൊലീസ്

by admin

ഉത്തർപ്രദേശ് മുൻ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ബെംഗളൂരു പൊലീസ്.യുപിയിലെ ദേബാ നിയോജക മണ്ഡലത്തിലെ മുൻ എംഎല്‍എ ഭഗവാൻ ശർമയ്ക്കെതിരെയാണ് കേസെടുത്തത്.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന നാല്‍പതുകാരിയുടെ പരാതിയില്‍ ബെംഗളൂരു എയർപോർട്ട് പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലും ബെംഗളൂരു നഗരത്തിലും ചിത്രദുർഗയിലും എത്തിച്ച്‌ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

മുൻ എംഎല്‍എ ഫോട്ടോയും വിഡിയോയും പകർത്തിയെന്നും പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ എസ്പിയിലും ബിഎസ്പിയിലും പ്രവർത്തിച്ചിട്ടുള്ള ഭഗവാൻ ശർമ, നിലവില്‍ രാഷ്ട്രീയ ലോക് ദളിനൊപ്പമാണ്. ഇത് ആദ്യമായല്ല ഭഗവാൻ ശ‍ർമ്മയ്ക്ക് എതിരെ ആരോപണം ഉയരുന്നത്.

പ്രണയം നിരസിച്ച്‌ യുവതിയോട് പക; വിവാഹസമ്മാനമായി നല്‍കിയത് സ്പീക്കര്‍ ബോംബ്, 20കാരൻ പിടിയില്‍

പ്രണയം നിരസിച്ച്‌ മറ്റൊരാളെ വിവാഹം ചെയ്്ത യുവതിയ്ക്കും നവവരനും സ്പീക്കറില്‍ ബോംബ് വെച്ച്‌ നല്‍കിയ സംഭവത്തില്‍ യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍.ഛത്തീസ്ഗഡിലെ ഖേർഗഡ് ജുയിഖദാൻ ഗണ്ഡായി ജില്ലയിലെ മാൻപൂറിലാണ് സംഭവം. ഓഗസ്റ്റ് 15നാണ് ഇലക്‌ട്രിക്കല്‍ ഷോപ്പ് നടത്തുന്ന അഫ്‌സർ ഖാന് ഒരു കൊറിയർ ലഭിക്കുന്നത്. ഇന്ത്യ പോസ്റ്റിന്റെ ലോഗോയില്‍ ഗിഫ്റ്റ് റാപ്പറിലായിരുന്നു പൊതിയെത്തിയത്. എന്നാല്‍ ആരാണ് അയച്ചതെന്നുള്ള വിവരം ഒന്നും കവറിന് പുറത്തുണ്ടായിരുന്നില്ല.

ഓഗസ്റ്റ് 15 ന് കട അവധി ആയിരുന്നതിനാല്‍ സമ്മാന പൊതി കൊണ്ടുവന്നവരേയും കാണാനായിരുന്നില്ല. അടുത്ത ദിവസം കടയിലെത്തിയപ്പോഴാണ് സമ്മാനപ്പൊതി ശ്രദ്ധയില്‍ വരുന്നത്. റാപ്പർ മാറ്റിയപ്പോള്‍ ഒരു സ്പീക്കറാണ് അഫ്‌സർ ഖാന് കണ്ടത്. എന്നാല്‍ സാധാരണ സ്പീക്കറുകളേക്കാള്‍ ഭാരം ഉണ്ടായിരുന്നു. സംഭവത്തില്‍ പന്തികേട് തോന്നിയ അഫ്‌സർ ഖാന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി പരിശോധിക്കുമ്ബോഴാണ് സ്പീക്കറിനുള്ളില്‍ ബോംബ് വച്ചത് ശ്രദ്ധിക്കുന്നത്. പിന്നാലെ ബോംബ് സ്‌ക്വാഡ് രംഗത്ത് എത്തുകയും ബോംബ് നിർവീര്യമാക്കുകയുമായിരുന്നു. രണ്ട് കിലോ ഭാരം വരുന്ന ഐഇഡി ബോംബാണ് സ്പീക്കറിനുള്ളില്‍ കണ്ടെത്തിയത്. കേസില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐടിഐ ഡിപ്ലോമയുള്ള വിനയ് വർമ പിടിയിലായത്.കുഴല്‍ക്കിണറുകളും ഇലക്‌ട്രീഷ്യനായും ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തുള്ള പരിചയമുണ്ടായിരുന്നത്. ഇയാളുടെ ഫോണിലെ സെർച്ച്‌ ഹിസ്റ്ററിയില്‍ നിന്നാണ് ബോംബ് നിർമ്മാണത്തേക്കുറിച്ച്‌ ഇയാള്‍ ഓണ്‍ലൈനില്‍ നിന്ന് പഠിച്ചതാണെന്ന് വ്യക്തമായത്. ജലാറ്റിൻ സ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് വിനയ് വർമ സ്പീക്കറിനുള്ളില്‍ ബോംബ് തയ്യാറാക്കിയത്

സ്പീക്കർ ഇലക്‌ട്രിക് സോക്കറ്റില്‍ കണക്‌ട് ചെയ്താല്‍ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ബോംബ് സെറ്റ് ചെയ്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് അഫ്‌സർ ഖാനെ കൊല്ലാനുള്ള ശ്രമം ആണെന്ന് വിനയ് ശർമ വിശദമാക്കിയത്. അടുത്ത ഗ്രാമത്തില്‍ നിന്നുള്ള അഫ്‌സർ ഖാന്റെ ഭാര്യയെ ഏറെക്കാലമായി വിനയ് സ്‌നേഹിച്ചിരുന്നു.എന്നാല്‍ ഈ വിവരം പെണ്‍കുട്ടിക്ക് അറിവുണ്ടായിരുന്നില്ല. സ്‌കൂള്‍ കാലം മുതല്‍ ഒരേ സ്‌കൂളിലായിരുന്നു ഇരുവരും പഠിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ അടുത്ത ഗ്രാമത്തിലെ അഫ്‌സർ ഖാന് വിവാഹം ചെയ്തത് 20കാരനെ പ്രകോപിതനാക്കുകയായിരുന്നു. ദുർഗ് ജില്ലയിലെ ഒരു ക്വാറിയില്‍ നിന്ന് വിനയ് വർമയുടെ സുഹൃത്തുക്കളാണ് ഐഇഡി പണം നല്‍കി ശേഖരിച്ചത്. സംഭവത്തില്‍ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരമേശ്വർ വർമ, ഗോപാല്‍ വർമ, ഘാസിറാം വർമ, ദിലീപ് ദിമർ, ഗോപാല്‍ ഖേല്‍വാർ എന്നിവരാണ് അറസ്റ്റിലായത്.

You may also like

error: Content is protected !!
Join Our WhatsApp Group