Home Featured ബെംഗളൂരുവിൽ ഓണ്‍ലൈൻ ടാക്സികള്‍ക്ക് ഈടാക്കുന്ന അധിക തുക കണ്ടെത്താൻ സംവിധാനം; മീറ്റര്‍ ഹാക്കി എന്ന നിരക്ക് കാല്‍ക്കുലേറ്ററുമായി ടെക്കികള്‍

ബെംഗളൂരുവിൽ ഓണ്‍ലൈൻ ടാക്സികള്‍ക്ക് ഈടാക്കുന്ന അധിക തുക കണ്ടെത്താൻ സംവിധാനം; മീറ്റര്‍ ഹാക്കി എന്ന നിരക്ക് കാല്‍ക്കുലേറ്ററുമായി ടെക്കികള്‍

by admin

ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന ഓണ്‍ലൈൻ ടാക്സി സർവ്വീസുകളില്‍ ഓട്ടോ ചാർജ്ജായി അധികം നല്‍കേണ്ടിവരുന്ന തുക കണ്ടെത്താൻ നിരക്ക് കാല്‍കുലേറ്റർ.ബെംഗളൂരുവിലെ സോഫ്റ്റ്‍വെയർ എൻജിനിയർമാരായ അൻമോള്‍ ശർമയും യഷ് ഗാർഗുമാണ് മീറ്റർ ഹാക്കി എന്ന നിരക്ക് കാല്‍ക്കുലേറ്റർ കണ്ടെത്തിയിരിക്കുന്നത്. അഗ്രഗേറ്റർ ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന ഓണ്‍ലൈൻ റൈഡുകള്‍ക്ക് എത്ര തുക അധികമായി നല്‍കേണ്ടിവരുമെന്ന് പരിശോധിക്കാൻ ഈ കാല്‍ക്കുലേറ്റർ സഹായിക്കുന്നു.സർക്കാർ അറിയിച്ച നിരക്കുകളെ അടിസ്ഥാനമാക്കിയാണ് പ്ലാറ്റ്‌ഫോം ഔദ്യോഗിക മീറ്റർ നിരക്ക് കണക്കാക്കുന്നത്.

ഇത് കൂടാതെ വിവിധ ആപ്പ് അഗ്രഗേറ്റർമാർ ഈടാക്കുന്ന നിരക്കുകളുമായി താരതമ്യം ചെയ്യാനും ഈ കാല്‍ക്കുലേറ്ററിന് സാധിക്കും. #MeterHaaki പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഓട്ടോ നിരക്കുകളില്‍ സുതാര്യത കൊണ്ടുവരാനും നിരക്ക് താരതമ്യം ചെയ്യല്‍ അനായാസമാക്കാനും ലക്ഷ്യമിട്ടാണ് ഈ കണ്ടെത്തല്‍. കൂടുതല്‍ സൗകര്യത്തിനായി നാവിഗറ്റ് എന്ന മൊബൈല്‍ ആപ്പിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ഓട്ടോ നിരക്കുകളെക്കുറിച്ചുള്ള വ്യാപകമായ ആശങ്കകള്‍ക്ക് ഈ സംവിധാനം വലിയ പ്രയോജനകരമാണ്.

കാരണം പലപ്പോഴും സർജ് പ്രൈസിംഗ്, ടിപ്പുകള്‍, മറഞ്ഞിരിക്കുന്ന നിരക്കുകള്‍ എന്നിവ ചേർത്ത് വരുമ്ബോള്‍ ഓണ്‍ലൈൻ ഓട്ടോകള്‍ക്ക് സർക്കാർ നിരക്കുകളേക്കാള്‍ വളരെ ഉയർന്ന ചാർജ്ജാണ് ഈടാക്കുന്നത്.കോടതികളും സർക്കാരും ഫെയർ മീറ്ററുകള്‍ ഉപയോഗിക്കണമെന്ന് ആവർത്തിച്ച്‌ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, ഇത് ഇനിയും പ്രാബല്യത്തില്‍ വരുത്താൻ വിവിധ അഗ്രഗേറ്റർ ആപ്പുകള്‍ സന്നദ്ധരായിട്ടില്ല.

2022 ഒക്ടോബറിലെ കർണാടക ഹൈക്കോടതി ഉത്തരവ് പ്രകാരം, അഗ്രഗേറ്റർമാർക്ക് ഔദ്യോഗിക നിരക്കുകളേക്കാള്‍ 10% കൂടുതലും 5% ജിഎസ്ടിയും മാത്രമേ ഈടാക്കാൻ കഴിയൂ, എന്നിരിക്കെയും യാത്രക്കാർ വളരെ കൂടുതല്‍ പണം നല്‍കേണ്ടി വരാറുണ്ട്.ഇത്തരത്തില്‍ എത്ര തുക അനധികൃതമായി ഈടാക്കുന്നുണ്ടെന്നാണ് ഈ കാല്‍ക്കുലേറ്റർ കണ്ടെത്തുന്നത്.

സുതാര്യവും കൃത്യവുമായ നിരക്ക് വിവരങ്ങള്‍ ഉപയോഗിച്ച്‌ യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ സംവിധാനം രൂപീകരിച്ചിട്ടുള്ളത്. ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നിരക്കുകളാണ് കാല്‍ക്കുലേറ്റർ പിന്തുടരുന്നത്.

മുറിയില്‍ ഉറങ്ങിക്കിടന്ന ആശ്രമ അന്തേവാസിയെ ബലാത്സംഗം ചെയ്തു; ആശ്രമത്തിലെ മുഖ്യ പുരോഹിതന്‍ അറസ്റ്റില്‍

മുറിയില്‍ ഉറങ്ങിക്കിടന്ന ആശ്രമ അന്തേവാസിയെ ബലാത്സംഗം ചെയ്തു. ഒഡീഷയില്‍ ആശ്രമത്തിലെ മുഖ്യ പുരോഹിതന്‍ അറസ്റ്റില്‍.ദങ്കനലിലെ മഠകര്‍ഗോള ആശ്രമത്തിലാണ് പുരോഹിതൻ 35 കാരിയായ ആശ്രമ അന്തേവാസിയെ ബലാത്സംഗം ചെയ്തത്. പുരോഹിതനായ 47 കാരൻ മധു മംഗള്‍ ദാസ് ആണ് പിടിയിലായത്.ഓഗസ്റ്റ് നാലിനായിരുന്നു സംഭവം.

പുരോഹിതൻ തന്നെ അധിക്ഷേപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി ജില്ലാ അഡീഷണല്‍ എസ്പി സൂര്യമണി പ്രധാന്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താൻ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും മധു മംഗള്‍ ദാസ് ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group