ബെംഗളൂരു : വൻ ഓഫറുകളുമായി ലുലു ഗ്രൂപ്പിന്റെ ബെംഗളൂരുവിലെ എല്ലാ ഒൗട്ട്ലെറ്റുകളിലും ഫ്രീഡം സെയിലിന് വ്യാഴാഴ്ച തുടക്കമാകും. സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചുള്ള വിൽപ്പന മഹോത്സവം 18 വരെ തുടരും. പ്രീമിയം ബ്രാൻഡുകൾക്ക് അടക്കം വൻ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുമ്പോൾ 10 ശതമാനംവരെ കിഴിവ് ലഭ്യമാണ്. ഫാഷൻ, ഇലക്ട്രോണിക്, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാവിധ ഉത്പന്നങ്ങളും ഫ്രീഡം സെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള സ്വാതന്ത്ര്യമാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് കർണാടക റീജണൽ ഡയറക്ടർ കെ.കെ. ഷെരീഫ് പറഞ്ഞു. ബെംഗളൂരു രാജാജി നഗറിലെ ലുലുമാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ, വൈറ്റ് ഫീൽഡ് വിആർ മാളിലെ ലുലു ഡെയ്ലി, ലുലു കണക്ട്, ആർഇഒ ഫാഷൻ, ഇലക്ട്രോണിക് സിറ്റിയിലെ എം-5 ഇ-സിറ്റി മാളിലും ഫോറം സൗത്ത് ബെംഗളൂരു, ജെപിനഗർ എന്നിവിടങ്ങളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലും ഫ്രീഡം സെയിൽ നടക്കും. 1999 രൂപയ്ക്ക് ഇതിന് മുകളിലോ ഷോപ്പിങ് നടത്തുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. ഹോണ്ടാ ഡിയോ സ്കൂട്ടറാണ് ബംപർ സമ്മാനം.