Home Featured അപകടങ്ങൾ കൂടി വരുന്നു ; ഡ്രൈവർമാർക്കു പരിശീലനം നൽകാൻ ബിഎംടിസി.

അപകടങ്ങൾ കൂടി വരുന്നു ; ഡ്രൈവർമാർക്കു പരിശീലനം നൽകാൻ ബിഎംടിസി.

by admin

ബെംഗളൂരു∙ അപകടങ്ങൾ കൂടിയതോടെ ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർക്കു നിർബന്ധമായും പരിശീലനം നൽകാൻ ബിഎംടിസി. ഒരു വർഷത്തിനിടെ ഇ–ബസുകൾ ഇടിച്ചുള്ള അപകടത്തിൽ 14 പേരാണു മരിച്ചത്. അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗവുമാണ് കൂടുതൽ അപകടങ്ങൾക്കിടയാക്കിയതെന്ന് ബിഎംടിസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡീസൽ ബസുകളെ അപേക്ഷിച്ച് പെട്ടെന്ന് വേഗം കൂടുന്ന ഇലക്ട്രിക് ബസുകളിലെ മോശം ഡ്രൈവിങ്ങിനെക്കുറിച്ച് യാത്രക്കാർ വ്യാപകമായ പരാതി അറിയിച്ചിരുന്നു.

ബ്രേക്ക് ചവിട്ടുമ്പോൾ ബസിനുള്ളിലുള്ളവർ തെറിച്ചുവീഴുന്നതായാണ് കൂടുതൽ പരാതികൾ. ബാറ്ററി സംബന്ധമായ തകരാറുകളെ തുടർന്ന് ഇലക്ട്രിക് ബസുകൾ വഴിയിൽ കുടുങ്ങുന്നതായ പരാതികളും ഏറി. ഇതോടെയാണ് ഡ്രൈവർമാർക്ക് ചുരുങ്ങിയത് 3 മാസമെങ്കിലും പരിശീലനം ഉറപ്പുവരുത്താൻ ബിഎംടിസി നടപടി ആരംഭിച്ചത്.

ഡ്രൈവർമാരെ നിയമിക്കുന്നത് സ്വകാര്യ ഏജൻസി : ബിഎംടിസി വാടകക്കരാറിൽ ഓടിക്കുന്ന ഇലക്ട്രിക് ബസുകളിലെ ഡ്രൈവർമാരെ സ്വകാര്യ കമ്പനിയാണ് നിയമിക്കുന്നത്. കണ്ടക്ടർമാരെ മാത്രമാണ് ബിഎംടിസി നിയമിക്കുന്നത്. ഡീസൽ ഹെവി വാഹനങ്ങൾ ഓടിച്ചു പരിചയമുള്ളവരെയാണ് ഓടിക്കാൻ നിയോഗിക്കുന്നതെങ്കിലും പലർക്കും ഇലക്ട്രിക് ബസുകൾ ഓടിച്ചുള്ള പരിചയം പരിമിതമാണ്. നിലവിൽ എസി, നോൺ എസി വിഭാഗങ്ങളിലായി 1469 ബസുകളാണ് ബിഎംടിസിക്കായി സർവീസ് നടത്തുന്നത്.

ഏകദേശം 1.89 കോടിരൂപ വരെ പ്രതിദിന വരുമാനമായി ലഭിക്കുന്നു. ഡീസൽ ബസുകളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് കുറവും പരിസ്ഥിതി മലിനീകരണം ഇല്ലാത്തതുമാണ് ഇലക്ട്രിക് ബസുകളെ പ്രിയങ്കരമാക്കുന്നത്. എസി ബസുകൾക്ക് കിലോമീറ്ററിന് 65 രൂപയും നോൺ എസി ബസുകൾക്ക് 51 രൂപയാണു ബിഎംടിസിക്കു സ്വകാര്യ കമ്പനി നൽകുന്നത്. ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന ബസുകളാണിവ.

കേരളത്തിലെ യുവാക്കളില്‍ എച്ച്‌ഐവി ബാധ കൂടുന്നു

സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി കണക്ക്. 2024-25-ല്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 14 ശതമാനം പേർ 19-നും 25-നും ഇടയിലുള്ളവരാണ്.സ്ഥിരീകരിക്കപ്പെട്ട 1213 രോഗികളില്‍ 197 പേരാണ് ഈ പ്രായപരിധിയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍.മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളില്‍ എച്ച്‌ഐവി കൂടാൻ കാരണമെന്നാണ് എയ്ഡ്സ് നിയന്ത്രണസൊസൈറ്റിയുടെ നിരീക്ഷണം.

സമഗ്ര ആരോഗ്യസുരക്ഷ യുവാക്കളിലൂടെ (യുവജാഗരണ്‍) എന്ന കാംപെയ്നിലൂടെ ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലുമായി ബോധവത്കരണപ്രചാരണം ഊർജിതമാക്കാനാണ് തീരുമാനം. നാഷണല്‍ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം.വർഷം 19-നും 25-നും ഇടയില്‍

You may also like

error: Content is protected !!
Join Our WhatsApp Group