Home Featured ബെംഗളൂരു: ലാൽബാഗ് പുഷ്‌പമേള ; സന്ദർഷകർക്ക് ഓൺലൈൻ ടിക്കറ്റ് സൗകര്യം ഏർപ്പെടുത്തി

ബെംഗളൂരു: ലാൽബാഗ് പുഷ്‌പമേള ; സന്ദർഷകർക്ക് ഓൺലൈൻ ടിക്കറ്റ് സൗകര്യം ഏർപ്പെടുത്തി

by admin

ബെംഗളൂരു: ലാൽബാഗ് പുഷ്‌പമേള സന്ദർശിക്കാൻ താല്‌പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി.https://hasiru.karnataka.gov.in/flowershow/login.aspx എന്ന ലിങ്കിലൂടെ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് പ്രവേശന കവാടത്തിലേക്ക് ക്യു ആർ കോഡ് സ്‌കാൻ ചെയ്‌് അകത്തേക്ക് പ്രവേശിക്കാം.

ഈമാസം 18 വരെയാണ് പുഷ്‌പമേള. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, ക്രാന്തിവീര സങ്കോളി രായണ്ണ എന്നിവരുടെ ജീവിതമാണ് മേളയുടെ പ്രമേയം. കിട്ടൂർ രാജവംശത്തിൻ്റെ കോട്ടയുടെ പൂക്കളിൽ തീർത്ത കൂറ്റൻ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണം. കിട്ടൂർ റാണി ചെന്നമ്മയുടെ അന്ത്യവിശ്രമ സ്ഥലത്തിന്റെ മാതൃകയും പൂക്കൾ കൊണ്ട് നിർമിച്ചിട്ടുണ്ട്. ഇരുവരെയും സംബന്ധിക്കുന്ന ചരിത്ര വസ്‌തുതകൾ പ്രദർശിപ്പിക്കാൻ 8 സ്ക്രീനുകൾ ലാൽബാഗിൽ സ്ഥാപിച്ചിട്ടുണ്ട്.

മുതിർന്നവർക്കു വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റു ദിവസങ്ങളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിനു മുകളിലുള്ള കുട്ടികൾ 30 രൂപയും നൽകണം. അവധി ദിവസങ്ങളിലൊഴികെ യൂണിഫോമിലെത്തുന്ന സ്‌കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമാണ്.

ഭിക്ഷ എടുത്തു ജീവിക്കുന്ന രംഗമ്മ ക്ഷേത്ര പുനരുദ്ധാരണത്തിന് നല്‍കിയത് 1.83 ലക്ഷം രൂപ; സംഭാവന നല്‍കിയത് കഴിഞ്ഞ ആറു വര്‍ഷമായി ഭിക്ഷയെടുത്ത് കിട്ടിയ പണം

ഭിക്ഷ എടുത്തു ജീവിക്കുന്ന രംഗമ്മ ക്ഷേത്ര പുനരുദ്ധാരണത്തിന് നല്‍കിയത് 1.83 ലക്ഷം രൂപ. റയ്ചൂർ-ജംബലദിന്നി റോഡരികിലാണ് ഇവർ ഭിക്ഷയെടുത്തു കഴിയുന്നത്.നാട്ടിലെ ക്ഷേത്രമായ ആഞ്ജനേയസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനാണ് രംഗമ്മ സംഭാവനയായി 1.83 ലക്ഷം രൂപ നല്‍കിയത്. കഴിഞ്ഞ ആറു വർഷമായി ഭിഷയെടുത്ത് കിട്ടിയ പണമായിരുന്നു ഇത്.സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം അടുത്തിടെയാണ് പൊതുജനങ്ങള്‍ക്കായി നല്‍കിയത്.

ഭിക്ഷയെടുത്തു കിട്ടിയ പണം സംഭാവന ചെയ്തതിന് ഇവരെ ക്ഷേത്ര ഭാരവാഹികള്‍ ആദരിച്ചു.ആന്ധ്രാ സ്വദേശിയാണ് രംഗമ്മ. എന്നാല്‍ കഴിഞ്ഞ 35 വർഷമായി ഇവർ ബിജനഗെരയില്‍ താമസിക്കുകയായിരുന്നു. ഇത്രയും കാലം ഇവരുടെ ജീവിതമാർഗം ഭിക്ഷയായിരുന്നു. കിട്ടിയ പണമെല്ലാം ചാക്കില്‍കെട്ടി സൂക്ഷിക്കുകയായിരുന്നു ഇവരുടെ പതിവ്. എന്നാല്‍ കിടപ്പ് റോഡരികിലായിരുന്നു.അടുത്തകാലത്ത് നാട്ടുകാർ ഇവർക്ക് ഒരു ചെറിയ വീട് വെക്കാൻ സഹായിച്ചു. അതിനു ചെലവായ ഒരു ലക്ഷം രൂപ ഇവരുടെ പണമായിരുന്നു.

അപ്പോഴാണ് മുന്ന് ചാക്കു നിറയെ പണം നാട്ടുകാർ കാണുന്നത്. ഇത് ചോദിച്ചപ്പോള്‍ അത് ക്ഷേത്രത്തിനുള്ള സംഭാവനയാണെന്ന് അവർ പറഞ്ഞു. നാട്ടുകാർ പണം എണ്ണിത്തിട്ടപ്പെടുത്തി. എല്ലാം നാണയങ്ങളായിരുന്നു. 20 പേർ ആറു മണിക്കൂർ എണ്ണിയപ്പോഴാണ് 1.83 ലക്ഷം രൂപയെന്ന് കണ്ടത്. ഒപ്പമുണ്ടായിരുന്ന 6000 രൂപയുടെ നോട്ടുകള്‍ നശിച്ചുപോയി. ബാക്കി തുക ക്ഷേത്രത്തിലേക്ക് നല്‍കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group