Home Featured കടുത്ത ദാരിദ്ര്യം ; പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി.

കടുത്ത ദാരിദ്ര്യം ; പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി.

by admin

മൈസൂരു: കടുത്ത ദാരിദ്ര്യംമൂലം പരിപാലിക്കാൻ നിവൃത്തിയില്ലാത്തതിനാൽ മാണ്ഡ്യയിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. വ്യാഴാഴ്‌ച രാവിലെയാണ് മലവള്ളി താലൂക്ക് ആശുപത്രിയിൽ 28-കാരി പെൺകുഞ്ഞിന് ജന്മംനൽകിയത്.അമ്മയോടൊപ്പമാണ് യുവതി ആശുപത്രിയിലെത്തി പ്രസവത്തിന് അഡ്മിറ്റായത്.

മദ്യപനായ ഭർത്താവ് ആശുപത്രിയിൽ തിരിഞ്ഞുനോക്കിയതുപോലുമില്ല. തുടർന്ന് അതിദാരിദ്ര്യംകാരണം കുഞ്ഞിനെ വീട്ടിലെത്തിച്ച് പരിപാലിക്കാൻ നിവൃത്തിയില്ലെന്ന് യുവതി ആശുപത്രി അധികൃതരെ ധരിപ്പിച്ചു. ഈ വിവരം ആശുപത്രിജീവനക്കാർ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. തുടർന്ന് സമിതി പ്രോജക്ട് ഓഫീസർ നഞ്ചമണിയും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. പി. വീരഭദ്രപ്പയും ദമ്പതിമാർക്ക് ആവശ്യമായ സർക്കാർസഹായം ഉറപ്പുനൽകി.തുടർന്ന് യുവതിയുടെ രേഖാമൂലമുള്ള സമ്മതത്തോടെ കുഞ്ഞിനെ ഔദ്യോഗികമായി സമിതി ഏറ്റെടുക്കുകയായിരുന്നു.

2000 കിലോമീറ്റര്‍ താണ്ടിയെത്തിയ ഗുഡ്സ് ട്രെയിനിന് മുകളില്‍ സിമന്റ് ചാക്ക്

ഉത്തർപ്രദേശിലെ ബച്ച്‌വാൻ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ചരക്ക് ട്രെയിനിന്റെ വാഗണിന് മുകളില്‍ സിമന്റ് ചാക്ക് കുടുങ്ങിക്കിടന്നത് 2000 കിലോമീറ്റർ.എറണാകുളം നോർത്ത് സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സിമന്റ്ചാക്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതും താഴെയിറക്കിയതും. സുരക്ഷാവീഴ്ചയില്‍ റെയില്‍വേയും ആർ.പി.എഫും അന്വേഷണം തുടങ്ങി.തിരുപ്പൂരില്‍ ചരക്കിറക്കി ജൂലായ് ആറിനാണ് എറണാകുളം മാർഷലിംഗ് യാർഡിലേക്ക് ചരക്ക് ട്രെയിൻ എത്തിയത്. 42 വാഗണുള്ള ട്രെയിനിന്റെ അഞ്ചാമത്തെ വാഗണിന് മുകളിലായിരുന്നു സിമന്റ് ചാക്ക്.

എറണാകുളം നോർത്ത് സ്റ്റേഷനിലെ റൂട്ട് റിലേ ക്യാബിന് (ആർ.ആർ ക്യാബിൻ) സമീപം സിഗ്നലിനായ് ട്രെയിൻ നിറുത്തിയിട്ടപ്പോള്‍ കാബിനില്‍ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററാണ് വാഗണിന് മുകളില്‍ സിമന്റ് ചാക്ക് കണ്ടത്. തിരുവനന്തപുരം റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിർദ്ദേശപ്രകാരം തൊഴിലാളികളെത്തി ചാക്ക് ഇറക്കിയ ശേഷ‌ം മാർഷലിംഗ് യാ‌ർഡിലേക്ക് അറ്റകുറ്റപ്പണിക്കായി യാത്ര തുടർന്നു.തിരുപ്പൂരില്‍ സിമന്റ് ചാക്കുകള്‍ ഇറക്കിയിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഇക്കാര്യം അന്വേഷിക്കാൻ ആർ.പി.എഫ് സംഘം ഇന്ന് യാത്രതിരിക്കും. വാഗണിന് മുകളില്‍ ചാക്ക് കിടന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് അധികൃതർ പറഞ്ഞു. ‌ഇലക്‌ട്രിക് ലൈനില്‍ തട്ടാനും യാത്രയ്‌ക്കിടെ സമീപത്തെ ട്രാക്കിലേക്ക് വീണ് അപകടമുണ്ടാകാനും സാദ്ധ്യതയേറെയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group