Home Featured കുട്ടികളുണ്ടാകാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാ

കുട്ടികളുണ്ടാകാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാ

by admin

കുടുംബവഴക്കിനിടെ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസൻഗൻജ് കച്നാവ് എന്ന ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.അൻസർ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.സേബ്ജോള്‍, നസ്നീൻ ബാനു എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് അൻസർ അഹമ്മദിനുള്ളത്. രണ്ട് ഭാര്യമാരിലും അഹമ്മദിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നതായി പരിസരവാസികള്‍ പറയുന്നു.

ഇത്തരത്തില്‍ രൂക്ഷമായ ഒരു വാക്കുതർക്കത്തിനിടെയാണ് അൻസറിനെ രണ്ടാംഭാര്യ നസ്നീൻ കത്തി ഉപയോഗിച്ച്‌ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ അൻസറിനെ നാട്ടുകാർ ചേർന്നാണ് ജഗദീഷ്പുരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലേക്ക് (എയിംസ്) മാറ്റി. നസ്നീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ജഗദീഷ്പുർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാഘവേന്ദ്ര അറിയിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഫൈസല്‍ മുൻപും നടത്തിയിട്ടുണ്ട്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആമിര്‍ ഖാൻ

തനിക്കും കുടുംബത്തിനുമെതിരെ സഹോദരൻ ഫൈസല്‍ ഖാൻ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആമിർ ഖാൻ. കുടുംബത്തിനൊപ്പംനടത്തിയ സംയുക്ത പ്രസ്താവനയിലാണ് ആമിർ ഖാൻ ഫൈസല്‍ഖാന്റെ പരാമർശങ്ങള്‍ക്ക് മറുപടി പറഞ്ഞത്.ഇതാദ്യമായല്ല ഫൈസല്‍ ഖാൻ കാര്യങ്ങളെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ ചിത്രീകരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ആമിർ ഖാൻ ഉള്‍പ്പെടെയുള്ളവർ തന്നെ പൂട്ടിയിട്ടുവെന്നും തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞുവെന്നുമാണ് ഫൈസല്‍ ഖാൻ ആരോപിച്ചത്.

ആമിർഖാൻ, അമ്മ സീനത്ത് താഹിർ ഹുസൈൻ, സഹോദരി നിഖത് ഹെഗ്ഡെ എന്നിവരാണ് ഫൈസല്‍ ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയത്. ഫൈസല്‍ ഖാൻ നടത്തിയ പരാമർശങ്ങള്‍ വേദനാജനകവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമാണെന്ന് ആമിറും കുടുംബവും പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശങ്ങളില്‍ തങ്ങളെല്ലാവരും ദുഃഖിതരാണ്. ഇതാദ്യമായല്ല ഫൈസല്‍ ഈ സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കുന്നത്.

അതിനാല്‍, തങ്ങളുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കേണ്ടതും ഒരു കുടുംബമെന്ന നിലയില്‍ തങ്ങളുടെ ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കേണ്ടതും ആവശ്യമാണെന്ന് കരുതുന്നുവെന്നും ആമിറും കുടുംബവും പ്രസ്താവനയില്‍ പറഞ്ഞു.’ഫൈസലുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും ഒരു കുടുംബമെന്ന നിലയില്‍ ഒന്നിച്ചും, ഒന്നിലധികം മെഡിക്കല്‍ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചും, സ്നേഹത്തിന്റെയും അനുകമ്ബയുടെയും അദ്ദേഹത്തിന്റെ വൈകാരികവും മാനസികവുമായ സൗഖ്യത്തെ പിന്തുണയ്ക്കാനുള്ള ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളത്.

ഇക്കാരണത്താല്‍, ഞങ്ങളുടെ കുടുംബത്തിന് വന്നുചേർന്ന വേദനാജനകവും പ്രയാസകരവുമായ ഒരു കാലഘട്ടത്തിന്റെ വിശദാംശങ്ങള്‍ പരസ്യമായി ചർച്ച ചെയ്യുന്നതില്‍നിന്ന് ഞങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ സഹാനുഭൂതി കാണിക്കണം.ഈ വിഷയത്തെ പ്രകോപനപരവും വേദനാജനകവുമായ ഗോസിപ്പുകളാക്കി മാറ്റുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അഭ്യർത്ഥിക്കുന്നു.’ കുടുംബാംഗങ്ങള്‍ പറയുന്നു.

റീന ദത്ത, ജുനൈദ് ഖാൻ, ഇറ ഖാൻ, ഫർഹത് ദത്ത, രാജീവ് ദത്ത, കിരണ്‍ റാവു, സന്തോഷ് ഹെഗ്ഡെ, സെഹർ ഹെഗ്ഡെ, മൻസൂർ ഖാൻ, നുസ്ഹത് ഖാൻ, ഇമ്രാൻ ഖാൻ, ടിന ഫൊൻസെക, സൈൻ മേരി ഖാൻ, പാബ്ലോ ഖാൻ എന്നിവരുടെ പേരും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തനിക്ക് സ്കിസോഫ്രീനിയ ആണെന്നും താനൊരു ഭ്രാന്തനാണെന്നുമാണ് തന്റെ കുടുംബം പറഞ്ഞതെന്നാണ് പിങ്ക് വില്ലയോട് സംസാരിക്കവേ ഫൈസല്‍ ഖാൻ ആരോപിച്ചത്.

പുറത്തിറങ്ങിയാല്‍ താൻ സമൂഹത്തിന് ദോഷം ചെയ്യുമെന്നാണ് അവർ പറയുന്നത്. ആമിർ ഖാനാണ് തന്നെ മുറിയില്‍ പൂട്ടിയിട്ടത് എന്നും അദ്ദേഹം പറഞ്ഞു. ആമിർ ഖാനൊപ്പം നേരത്തേ മേള എന്ന ചിത്രത്തില്‍ ഫൈസല്‍ ഖാൻ അഭിനയിച്ചിരുന്നു. പിന്നീട് വർഷങ്ങള്‍ക്കുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ആമിർ തന്നെ കൂട്ടിലടച്ചതായി ഫൈസല്‍ നേരത്തേയും പറഞ്ഞിരുന്നു. നിലവില്‍ കുടുംബത്തില്‍ നിന്ന് വേർപെട്ട് മുംബൈയില്‍ തന്നെ മറ്റൊരിടത്താണ് താമസിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group