Home Featured യുവ വെറ്ററിനറി ഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവ വെറ്ററിനറി ഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

by admin

മംഗളൂരുവില്‍ യുവ വെറ്ററിനറി ഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27)യെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കീർത്തന ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ചാർട്ടേഡ് അക്കൗണ്ടന്റ് ഗണേഷ് ജോഷിയുടെ മകളാണ് കീർത്തന.

കീർത്തന ജോഷിയുടെ മൃതദേഹം പുത്തൂരിലെ വസതിയില്‍ എത്തിച്ചു. വെറ്ററിനറി സയൻസില്‍ എംഡി പൂർത്തിയാക്കിയ ഡോ. കീർത്തന ജോഷി പുത്തൂർ, കൊല്ലൂർ, മംഗളൂരു എന്നിവിടങ്ങളില്‍ സ്വകാര്യമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അമ്മ വീണ ജോഷി, സഹോദരി ഡോ. മേഘന ജോഷി.

പിന്നിലൂടെയെത്തി സ്ത്രീയെ കടന്നുപിടിച്ചു, ഞെട്ടിക്കുന്ന ദൃശ്യം; പ്രതിയെ വെടിവെച്ച്‌ കീഴ്‌പ്പെടുത്തി

ഉത്തർപ്രദേശിലെ മൊറാദാബാദില്‍ നടുറോഡില്‍ സ്ത്രീക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.പ്രതിയായ മുഹമ്മദ് ആദിലിനെയാണ് യുപി പോലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസമാണ് മൊറാദാബാദില്‍ നടന്നുപോവുകയായിരുന്ന സ്ത്രീക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. ബുർഖ ധരിച്ച സ്ത്രീയെ പിന്നിലൂടെയെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ ഓടിരക്ഷപ്പെടുകയുംചെയ്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് പോലീസിന്റെ പട്രോളിങ്ങിനിടെ പ്രതി പിടിയിലായത്.പോലീസ് പരിശോധനയ്ക്കിടെ ബൈക്കില്‍ അമിതവേഗത്തിലെത്തിയ പ്രതി കൈകാണിച്ചിട്ടും നിർത്താതെപോയി. ഇതോടെ പോലീസ് ഇയാളെ പിന്തുടർന്നു. ഇതിനിടെ ബൈക്ക് ചെളിയില്‍ തെന്നിവീണെങ്കിലും പ്രതി അവിടെനിന്നും എഴുന്നേറ്റ് ഓടിരക്ഷപ്പെടാൻശ്രമിച്ചു. പോലീസ് സംഘവും ഇയാളുടെ പിന്നാലെയോടി.

എന്നാല്‍, ഇതിനിടെ പ്രതി കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്‌ പോലീസിന് നേരേ വെടിയുതിർത്തെന്നും ഇതോടെ പോലീസ് സംഘവും തിരിച്ചടിച്ചെന്നുമാണ് മൊറാദാബാദ് എസ്പിയുടെ വിശദീകരണം.ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ ആദിലിനെ പോലീസുകാരെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിലാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഈ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയതെന്ന് കരുതിയാണ് പോലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടാൻശ്രമിച്ചതെന്നും ഇയാള്‍ മൊഴിനല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group