Home Featured മുഹറം അവധിയിൽ മാറ്റമില്ല, ജുലൈ 7 തിങ്കളാഴ്ച അവധിയില്ല

മുഹറം അവധിയിൽ മാറ്റമില്ല, ജുലൈ 7 തിങ്കളാഴ്ച അവധിയില്ല

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല . മുൻപ് തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ ആറാം തീയതി ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി . മുഹറം ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് അവധി നൽകണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവന്നിരുന്നു. എന്നാൽ മുൻപ് തയാറാക്കിയ കലണ്ടർ പ്രകാരം മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ ഏഴ് തിങ്കളാഴ്ചയായതിനാൽ ആ ദിവസം അവധി നൽണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ടിവി ഇബ്രാഹീം എംഎൽഎ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. എന്നാൽ മുൻപ് തയാറാക്കിയിരുന്ന കലണ്ടർ പ്രകാരം മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം ഇസ്ലാമിക പുതുവത്സരത്തിൻ്റെ ആരംഭത്തെയാണ് സൂചിപ്പിക്കുന്നത്. മുസ്ലിം മത വിശ്വാസികൾ പ്രാധാന്യം നൽകുന്ന മുഹറം 10 2025 ജൂലൈ 7 തിങ്കളാഴ്ചയാണ്. അതിനാൽ പ്രസ്തുത ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എസ്‌വൈ‌എസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group