Home Featured കർണാടക ഹാസനിൽ 45 ദിവസത്തിനിടെ 30 ഹൃദയാഘാത മരണങ്ങൾ; ആശങ്കതുടരുന്നു, അന്വേഷണത്തിന് പത്തംഗ സമിതി രൂപീകരിച്ച് സർക്കാർ

കർണാടക ഹാസനിൽ 45 ദിവസത്തിനിടെ 30 ഹൃദയാഘാത മരണങ്ങൾ; ആശങ്കതുടരുന്നു, അന്വേഷണത്തിന് പത്തംഗ സമിതി രൂപീകരിച്ച് സർക്കാർ

by admin

ബംഗളൂരു: കർണാടകയിലെ ഹാസനിൽ 45 ദിവസത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചത് 30 പേർ. വ്യാഴാഴിച്ച മാത്രം നാല് പേരാണ് മരിച്ചത്. മൈസൂരിൽ ഒരാൾ മരിച്ചു. കർണാടകയിലെ തുടർച്ചയായുള്ള ഹൃദയാഘാത മരണങ്ങളിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.കോവിഡ് വാക്സസീൻ്റെ പാർശ്വ ഫലമാകാം മരണകാരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ ആശങ്ക പങ്കിട്ടിരുന്നു. എന്നാൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് ആരോപണം നിഷേധിച്ചു. ജനുവരി മുതൽ മെയ് വരെ 6943 പേരാണ് ഹൃദയാഘാതംമൂലം കർണാടകയിൽ മരിച്ചത്.

സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഈ കാലയളവിൽ ഹാസനിൽ 183 പേർ മരിച്ചു. ഒരു മാസം ശരാശരി 36 മരണം.ഹാസനിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് പത്തംഗ സമിതിക്ക് രൂപം നൽകി. ജീവിതശൈലീ രോഗങ്ങളുള്ളവരാണ് മരിച്ചവരിലേറെയും എന്നാണ് വിവരം.മരിച്ചവരിലേറെയും 50 വയസിൽ താഴെയുള്ളവരാണ്. അഞ്ച് പേർ 20 ൽ താഴെയുള്ളവരും. ഹൃദയാരോഗ്യ പ്രശ്നമൊന്നുമില്ലാത്തവരാണ് മരിച്ചതെന്ന് കുടുംബാംഗങ്ങൾ പരാതി ഉന്നയിച്ചതോടെ കാരണം കണ്ടെത്തി പ്രതിവിധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group