ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വീണ്ടും അവസരം. ബെംഗളൂരുവിലെ തങ്ങളുടെ സ്റ്റോറിലെ രണ്ട് പ്രധാന തസ്തികകളിലേക്കാണ് ലുലു ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റീട്ടെയിൽ, എച്ച്‌ആർ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കുള്ള മികച്ച അവസരം കൂടിയാണിത്. അസിസ്റ്റന്റ് സ്റ്റോർ മാനേജർ, മാനേജർ എച്ച്‌ആർ – കംപ്ലയൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
മാനേജർ എച്ച്‌ആർ – കംപ്ലയൻസ് : എച്ച്‌ആർ കംപ്ലയൻസിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം, പ്രത്യേകിച്ച് ആഗോള അല്ലെങ്കിൽ ബഹുരാഷ്ട്ര കമ്പനികളിൽ കംപ്ലയൻസ് പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിൽ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. ലോ അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബാച്ച്‌ലർ ഡിഗ്രി എന്നിവ ഉണ്ടായിരിക്കണം. എച്ച്‌ആറില്‍ മാസ്റ്റ്റർ ഡിഗ്രി (MBA, MHRM) ഉള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ ‘JOB CODE MHR02’ എന്ന സബ്ജക്ടില്‍ തങ്ങളുടെ അപ്ഡേറ്റഡ് സിവി careers@luluindia.com എന്ന വിലാസത്തിൽ അയക്കുക.
അസിസ്റ്റന്റ് സ്റ്റോർ മാനേജർ : ലുലു ഫാഷൻ സ്റ്റോറിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾ നയിക്കാൻ പരിചയസമ്പന്നനായ ഒരു അസിസ്റ്റന്റ് സ്റ്റോർ മാനേജറെയാണ് ലുലു തേടുന്നത്. വിൽപ്പന വളർച്ച ഉറപ്പാക്കുക, സ്റ്റോർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക, പോസിറ്റീവ് ആയ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഈ തസ്തികയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ.
റീട്ടെയിൽ മാനേജ്‌മെന്റിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്, മികച്ച ആശയവിനിമയ ശേഷി, അപ്പാരൽ റീട്ടെയിൽ മേഖലയിൽ മർച്ചൻഡൈസിംഗ്, ഇൻവെന്ററി മാനേജ്‌മെന്റ്, വിഷ്വൽ മർച്ചൻഡൈസിംഗ് എന്നിവയിൽ വൈദഗ്ധ്യം എന്നിവ ഉള്ളവർ അപേക്ഷിക്കണം. താൽപ്പര്യമുള്ളവർ തങ്ങളുടെ സിവി revathib@luluindia.com അല്ലെങ്കിൽ lulujobsbangalore@luluindia.com എന്ന വിലാസത്തിൽ “Application for Asst Store Manager Role – Bengaluru” എന്ന സബ്ജക്ട് ലൈനോടെ അയക്കണം.