ബംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഹാസൻ ജില്ല ആശുപത്രിയിലെ സുരക്ഷ ജീവനക്കാർ യുവാവിനെ ക്രൂരമായി മർദിച്ചു.വടി ഒടിയുന്നതുവരെ അടി തുടരുന്നത് പൊലീസ് നോക്കി നിന്നതായും ആക്ഷേപം. യുവാവ് നിലത്ത് വീണ് നിലവിളിച്ചിട്ടും മർദനം തുടർന്നപ്പോള്‍ ആരും ഇടപെട്ടില്ല. മോഷണം ആരോപിച്ച് യുവാവിന് സുരക്ഷ ജീവനക്കാരുടെ മർദനം. സുരക്ഷ ജീവനക്കാർ യുവാവിനെ ആശുപത്രിക്കകത്ത് പൊതിരെ തല്ലി റോഡിലേക്ക് തള്ളിയ ശേഷവും മർദനം തുടർന്നുവെന്നും ആരോപിക്കുന്നു.
പുഴയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല വലിച്ചുകൊണ്ടുപോയി കടിച്ചു കൊന്നു; നടുക്കുന്ന സംഭവം ഇങ്ങനെ.
മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. ഒഡീഷയില്‍ കേന്ദ്രപാറ ജില്ലയിലെ രാജ്നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവം.പുഴയില്‍ കുളിക്കുന്നതിനിടെ കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ നദിയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നല്‍കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന് ബ്യൂറ അറിയിച്ചു.പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം വനംവകുപ്പും കുടുംബത്തിന് കൈമാറും.
ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപമത്തുളള പുഴയിലാണ് മുതലയുടെ ആക്രമണമുണ്ടായത്. ഇവിടെ 22 മാസത്തിനിടെ 11 പേര്‍ക്കാണ് മുതലയുടെ ആക്രമണത്തില്‍ ജീവന് നഷ്ടമായത്.ഭിതര്‍കനിക ദേശീയോദ്യാനത്തില്‍ ഏകദേശം 1800 ഓളം മുതലകളുണ്ടെന്നാണ് വിവരം. ദേശീയോദ്യാനത്തിലെ മുതലകള്‍ നദിയിലേക്ക് ഇറങ്ങുന്നതും രാജ്നഗറിലെയും കേന്ദ്രപാറയിലെയും കന്നുകാലികളെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാണ്.