Home Featured അഹമ്മദാബാദ് വിമാനാപകടം: മരിച്ച കോ പൈലറ്റ് കുന്ദര്‍ മംഗളൂരു സ്വദേശി

അഹമ്മദാബാദ് വിമാനാപകടം: മരിച്ച കോ പൈലറ്റ് കുന്ദര്‍ മംഗളൂരു സ്വദേശി

by admin

ഇന്ന് ഉച്ചക്ക് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ ദാരുണമായി തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരില്‍ മംഗളൂരു സ്വദേശിയും മുംബൈ നിവാസിയുമായ ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും.പാരീസ് എയർ ഇൻ‌കോർപ്പറേറ്റഡില്‍ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ക്ലൈവ് കുന്ദർ ഏകദേശം 1100 മണിക്കൂർ പറക്കല്‍ പരിചയം നേടിയ പൈലറ്റായിരുന്നു കുന്ദർ. 8,200 മണിക്കൂറിലധികം പറക്കല്‍ പരിചയമുള്ള ലൈൻ ട്രെയിനിങ് ക്യാപ്റ്റനായ സുമീത് സബർവാളിനെ കുന്ദർ സഹായിക്കുകയായിരുന്നു.

വിമാനം തകരാറിലാവുകയും തകർന്നുവീഴുകയും ചെയ്യുമ്ബോള്‍ ഇരുവരും കോക്ക്പിറ്റിലായിരുന്നു. ഡ്യൂട്ടിയിലുള്ള സീനിയർ ക്യാബിൻ ക്രൂവില്‍ ശ്രദ്ധ ധവാനും, അപർണ മഹാദിക്കും ഉള്‍പ്പെടുന്നു. സൈനീത ചക്രവർത്തി, നഗന്തോയ് കോങ്ബ്രൈലത്പം ശർമ, ദീപക് പഥക്, മൈഥിലി പാട്ടീല്‍, ഇർഫാൻ ഷെയ്ഖ്, ലാംനുന്തേം സിങ്സണ്‍, റോഷ്നി സോങ്ഖാരെ രാജേന്ദ്ര, മനീഷ ഥാപ്പ എന്നിവരെ തിരിച്ചറിഞ്ഞു.230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ 242 പേർ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരില്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group