മൈസൂരു : നഗരത്തിലെ രാജ പ്രതിമകളിൽ സുരക്ഷ ശക്തമാക്കുമെന്ന് മൈസൂരു സിറ്റി കോർപ്പറേഷൻ അധികൃതർ. കെആർ സർക്കിളിലെ മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വോഡയാറിന്റെ പ്രതിമയിൽ കയറി കഴിഞ്ഞ ദിവസം യുവാവ് പരാക്രമം കാട്ടിയത് വ്യാപക വിമർശനത്തിന് ഇടവരുത്തിയിരുന്നു.പ്രതിമയെ അപമാനിക്കന്ന തരത്തിലുള്ള അനാദരവോടെയായിരുന്നു യുവാവിന്റെ പ്രതികരണം. സംഭവത്തിൽ മൈസൂരു രാജവംശത്തിലെ ഇപ്പോഴത്തെ പ്രതിനിധിയും എംപിയുമായ യദുവീർ കൃഷ്ണദത്തയടക്കം പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കോർപ്പറേഷന്റെ്റെ തീരുമാനം.
നഗരത്തിലെ മൂന്ന് പ്രധാന പ്രതിമ സർക്കിളുകളിലും ഉയർന്ന റെസല്യൂഷനുള്ള 360 ഡിഗ്രിയിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കും.കൃഷ്ണ രാജ വൊഡയാർ സർക്കിൾ, ചാമരാജ വൊഡയാർ സർക്കിൾ, ജയചാമരാജ വൊഡയാർ സർക്കിൾ (ഹാർഡിങ് സർക്കിൾ) എന്നിവിടങ്ങളിലാണ് സിസിടിവി നിരീക്ഷണം ഏർപ്പെടുത്തുകയെന്ന് എംസിസി കമ്മിഷണർ ഷെയ്ഖ് തൻവീർ ആസിഫ് അറിയിച്ചു. പ്രതിമയും അതിന്റെ മുഴുവൻ ചുറ്റുപാടുകളും ഉൾക്കൊള്ളുന്ന മുഴുവൻ സമയ ചിത്രീകരണം ക്യാമറയിൽ നടക്കും.
മേയ് 30-നാണ് മാനസികാസ്വാസ്ഥ്യമുള്ള ശിവമൂർത്തി എന്ന യുവാവ് കൃഷ്ണരാജ വോഡയാറിന്റെ പ്രതിമയിൽ കയറി പരാക്രമം കാട്ടിയത്. ഇയാൾ പ്രതിമയെ കുലുക്കി കത്തിച്ച ഒരു തീപ്പെട്ടിക്കൊമ്പ് മുഖത്ത് ചുരണ്ടി. തുടർന്ന് മാർബിൾ പ്രതിമയിൽ കത്തുന്ന ബീഡി അമർത്താനും ശ്രമിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇനി 20 ഡിഗ്രിയില്‍ കൂടുതല്‍ തണുക്കേണ്ട ! എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി ആയി നിജപ്പെടുത്തുന്നു
രാജ്യത്ത് എയർ കണ്ടീഷണറുകളിലെ കുറഞ്ഞ താപനില 20 ഡിഗ്രിയായും ഉയർന്ന താപനില 28 ഡിഗ്രിയും സെറ്ര് ചെയ്യണമെന്ന വ്യവസ്ഥ തയ്യാറാക്കി കേന്ദ്രസർക്കാർ.വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനാണ് സുപ്രധാന നീക്കം. നിലവില്‍ 16 ഡിഗ്രിയാണ് കുറഞ്ഞ താപനില.20 ഡിഗ്രിയില്‍ സെറ്റു ചെയ്ത എ.സികള്‍ വീടുകളിലും ഹോട്ടലുകളിലും മറ്രു സ്ഥാപനങ്ങളിലും ഉടൻ വില്പനയ്ക്ക് എത്തും. വാഹനങ്ങളിലെ എ.സിക്കും നിയന്ത്രണം വരും.
കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാല്‍ ഖട്ടറാണ് ഇക്കാര്യമറിയിച്ചത്. ഇത്തരത്തിലൊരു പരീക്ഷണം രാജ്യത്ത് ആദ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.ഇറ്റലിയിലും സ്പെയ്നിലും പൊതു കെട്ടിടങ്ങളിലെ എ.സിയുടെ കുറഞ്ഞ താപനില 27ഡിഗ്രിയാണ്.സ്പെയിനില്‍ വീടുകളില്‍ കർശനമാക്കിയിട്ടില്ല.ജപ്പാനില്‍ ഓഫീസുകളിലും പൊതുകെട്ടിടങ്ങളിലും 28 ഡിഗ്രിയായി സെറ്റ് ചെയ്യണമെന്ന് നിർദ്ദേശമുണ്ടെങ്കിലും. നിയമപരമായി നിർബന്ധമാക്കിയിട്ടില്ല.
ചെറിയ മാറ്റം, വൻ ലാഭിക്കല്വേനല്ക്കാലത്ത് വൈദ്യുതി ഉപഭോഗം പാരമ്യത്തിലെത്തും. കൊടുംചൂടില്‍ 16 ഡിഗ്രി സെറ്ര് ചെയ്ത് എ.സി ഓടിക്കുന്നത് പവർ ഗ്രിഡിന് അധിക സമ്മർദ്ദമുണ്ടാക്കുന്നു . രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് എ.സി ഉപയോഗം കാരണമാണ്. 50 ഗിഗാവാട്ട്സില്പ്പരം വരുമിത്. എ.സിയുടെ താപനില 1 ഡിഗ്രി ഉയർത്തി സെറ്റ് ചെയ്താല്‍ വൈദ്യുതി ഉപയോഗം 6 ശതമാനം കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പീക്ക് ടൈമില്‍ 3 ഗിഗാവാട്ട്സ് ഊർജ്ജം ലാഭിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം