മംഗളൂരുവില്‍ ഉള്ളാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ മരിച്ചു.ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയില്‍ അമ്മ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു. എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.
പശു ഇറച്ചി വിറ്റെന്ന് ആരോപിച്ച് കടയുടമക്ക് മര്‍ദ്ദനം, മലയാളി വിദ്യാര്‍ഥികളുടെ ഫ്ലാറ്റുകള്‍ പരിശോധിക്കണമെന്ന് ആവശ്യം
പശുമാംസം വിറ്റെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കടയുടമയെ മർദിച്ചു. ഡല്‍ഹി സർവകലാശാല നോർത്ത് ക്യാംപസിന് അടുത്തു വിജയ്നഗറിലെ മാംസ കച്ചവടക്കാരനെയാണ് ഒരു സംഘമാളുകള്‍ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.,കടയില്‍നിന്നു മാംസം വാങ്ങിയ 15കാരൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവരം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടമായെത്തി. തുടർന്നാണ് കടയുടമ ചമൻ കുമാറിനെ ഗോസംരക്ഷകരടക്കമുള്ളവരെത്തി ക്രൂരമായി മർദ്ദിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റ ചമൻ ആശുപത്രിയിലാണ്.പരാതിയുടെ അടിസ്ഥാനത്തില്‍ കടയില്‍നിന്നു ശേഖരിച്ച മാംസത്തിന്റെ സാംപിള്‍ ഫൊറൻസിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേ സമയം കടയുടമയെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വിദ്യാർഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമണ്‍ ആരോപിച്ചു.
വിദ്യാർഥികള്‍ ആക്രമിക്കപ്പെട്ടതായി സിപിഎം നേതാവ് വൃന്ദ കാരാട്ട് മോഡല്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്ദില്ലി സർവകലാശാലയില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ താമസിക്കുന്ന പ്രദേശമാണ് ആക്രമണം നടന്ന വിജയ നഗർ. ആക്രമണം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ വിദ്യാർഥികളുടെ ബാഗുകള്‍ തുറന്നു പരിശോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെന്നും, ഈ പരിസരത്ത് താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍നിന്നുമുള്ള വിദ്യാർഥികളുടെ ഫ്ലാറ്റുകളും താമസ സ്ഥലങ്ങളും റെയ്ഡ് ചെയ്യണമെന്ന് ആള്‍ക്കൂട്ടം ആവശ്യപ്പെട്ടതായും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.
വിദ്യാർത്ഥികളെയടക്കം കയ്യേറ്റം ചെയ്യുന്ന നിലയിലാണ് ആള്‍ക്കൂട്ടം സംഘടിച്ചതെന്നാണ് റിപ്പോർട്ടുകള്‍. ബൃന്ദ കാരാട്ട് പൊലീസില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിട്ടുണ്ടെന്നും മലയാളികളടക്കമുള്ള വിദ്യാർഥികളുടെയും കടയുടമയുടെ കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച് പൊലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എസ്എഫ് ഐ നേതാവ് സൂരജ് പറഞ്ഞു.