Home Featured ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിന് പിന്നിലിരുന്ന് സുഖ യാത്ര; ബംഗളുരു ട്രാഫിക് പോലീസിന് പിഴ ചുമത്തി

ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിന് പിന്നിലിരുന്ന് സുഖ യാത്ര; ബംഗളുരു ട്രാഫിക് പോലീസിന് പിഴ ചുമത്തി

by admin

ഹെല്‍മറ്റ് ഇല്ലാതെ പോകുന്നവരെ പിടിച്ചുനിർത്തി ഫൈൻ അടിക്കുന്ന പോലീസുകാരന് എട്ടിന്റെ പണി . നാട്ടുകാരാണ് പണികൊടുത്തത്.പരിശോധനയും കഴിഞ്ഞ് പിഴ ഈടാക്കുന്ന മെഷീനും പിടിച്ച്‌ ബൈക്കില്‍ കയറിപ്പോയ പോലീസുകാരന് ഹെല്‍മറ്റില്ല. കണ്ടുനിന്നവർ ഫോട്ടോ എടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ പോലീസിനും മറ്റ് വഴി ഇല്ലാതെയായി.ബംഗളുരുവിലെ ഹെബ്ബാളിലാണ് സംഭവം നടന്നത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന് പിന്നിലിരുന്ന് യായ്ര ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ ഒരു എക്സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ചെയ്തത്.

നിരവധിപ്പേർ പൊലീസിനെ തന്നെ ടാഗ് ചെയ്ത് കമന്റ് ചെയ്യാൻ തുടങ്ങിയതോടെ പോസ്റ്റ് വൈറലായി.പോലീസുകാർ നിയമത്തിന് അതീതരല്ലെന്ന് ആളുകള്‍ അഭിപ്രായപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന പോലീസുകാരൻ ഹെല്‍മറ്റ് ധരിച്ചിട്ടുമുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഹെബ്ബാള്‍ ട്രാഫിക് പൊലീസ് ബൈക്ക് ഓടിച്ച പൊലീസുകാരന് 500 രൂപ പിഴ ചുമത്തി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്നു ബൈക്കിന് പിന്നിലിരുന്നത്.

ആര്‍സിബിക്ക് ട്രോഫി സമ്മാനിക്കാനായി ഇന്ത്യയിലേക്ക് വരൂ’; ആശംസാ പോസ്റ്റിന് മല്യയ്ക്ക് ട്രോള്‍മഴ

ത്രില്ലിങ് പോരാട്ടത്തിനൊടുക്കം ലഖ്നൗവിനെ ആറുവിക്കറ്റിന് കീഴടക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്വാളിഫയർ ഒന്നിലേക്ക് യോഗ്യത നേടിയത്.വ്യാഴാഴ്ച പഞ്ചാബ് കിങ്സുമായി ക്വാളിഫയർ ഒന്നില്‍ ഏറ്റുമുട്ടും. ക്വാളിഫയറിലേക്ക് മുന്നേറിയതിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച്‌ മുൻ ഉടമയും വ്യവസായിയുമായ വിജയ് മല്യ രംഗത്തെത്തിയിരുന്നു. എന്നാല്‍ മല്യ പങ്കുവെച്ച പോസ്റ്റിന് താഴെ ട്രോളുകളുടെ പെരുമഴയാണ്.ലഖ്നൗവിനെതിരേ ഉജ്ജ്വല വിജയം സ്വന്തമാക്കുകയും എവേ ജയങ്ങളില്‍ റെക്കോഡ് കുറിക്കുകയും ചെയ്ത ബെംഗളൂരുവിനെ അഭിനന്ദിക്കുന്നതായി മല്യ എക്സില്‍ കുറിച്ചു.

പ്രധാന താരങ്ങളുടെ തിരിച്ചുവരവ് ഐപിഎല്‍ കിരീടത്തിലേക്കുള്ള യാത്രയില്‍ ആർസിബിയെ ധൈര്യമായി കളിക്കാൻ പ്രാപ്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മല്യ പോസ്റ്റില്‍ കുറിച്ചിരുന്നു.ആർസിബിക്ക് അഭിനന്ദനമർപ്പിച്ചുള്ള മുൻ ഉടമയുടെ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. ആർസിബിക്ക് ട്രോഫി സമ്മാനിക്കാനായി ഇന്ത്യയിലേക്ക് വരൂ എന്ന് ഒരാള്‍ പ്രതികരിച്ചു. എപ്പോഴാണ് ഇന്ത്യയിലേക്ക് വരുന്നതെന്നായി മറ്റൊരാള്‍.

നിരവധി പേരാണ് മല്യയെ ട്രോളി കമന്റിട്ടത്.വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9,000 കോടിരൂപ തിരിച്ചടയ്ക്കാത്തുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുകയാണ് മല്യ. തുക തിരിച്ചുപിടിക്കാൻ ബാങ്കുകള്‍ നിയമ നടപടി ആരംഭിച്ചതിന് പിന്നാലെ 2016 ല്‍ മല്യ വിദേശത്തേക്ക് കടന്നു. ലണ്ടനിലാണ് ഇപ്പോഴുള്ളത്.വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. എന്നാല്‍, ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാൻ മല്യയ്ക്ക് 14 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ മല്യയ്ക്ക് അനുകൂലമായ ഉത്തരവുണ്ടായാല്‍ സിബിഐയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും 14 ദിവസത്തിനകം വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും.

You may also like

error: Content is protected !!
Join Our WhatsApp Group