Home Featured ബംഗളൂരു: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചു; പ്രതിഷേധം ശക്തം, 2 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ബംഗളൂരു: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചു; പ്രതിഷേധം ശക്തം, 2 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

by admin

ബംഗളൂരു: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതില്‍ പ്രതിഷേധം ശക്തം.കർണാടകയിലെ കലബുറഗിയില്‍ ഇന്നലെ നടന്ന നീറ്റ് പരീക്ഷയ്ക്കിടയാണ് സംഭവം. ഇതിന് പിന്നാലെ വിദ്യാർത്ഥിയെ മുന്നില്‍ നിർത്തി ബ്രാഹ്മണ സമുദായ സംഘടനകള്‍ പ്രതിഷേധിക്കുകയായിരുന്നു. കർണാടക കോമണ്‍ എൻട്രൻസ് ടെസ്റ്റിൻറെ ഡ്രസ് കോഡില്‍ ദേഹത്ത് ചരടുകള്‍ പാടില്ല എന്ന് നിർദ്ദേശത്തില്‍ വിവാദം ശക്തമായിരുന്നു. സമാനമായ ചട്ടങ്ങളാണ് നീറ്റ് പരീക്ഷയ്ക്കുമുള്ളത്.ദേഹത്ത് ചരടോ നൂലോ പാടില്ല എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിയുടെ ശരീരത്ത് നിന്ന് പൂണൂല്‍ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.

പരീക്ഷയ്ക്ക് സമയം വൈകിയതിനാല്‍ പൂണൂല്‍ അഴിച്ച്‌ മാറ്റി അച്ഛനെ ഏല്‍പിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു. എന്നാല്‍ മതപരമായ രീതിയില്‍ എന്തെങ്കിലും വസ്ത്രം ധരിക്കണമെങ്കില്‍ വിദ്യാർത്ഥി നേരത്തേ അത് അപേക്ഷയില്‍ നല്‍കണമായിരുന്നു. അതനുസരിച്ച്‌ പരിശോധനയ്ക്കായി നേരത്തേ പരീക്ഷാ നടക്കുന്ന സ്ഥലത്ത് ഹാജരാവുകയും വേണമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാല്‍ ഇത്തരം ചട്ടങ്ങള്‍ വിദ്യാർത്ഥി പാലിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയത്തില്‍ പ്രതിഷേധവുമായി എത്തിയ സമുദായ സംഘടനകള്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി റോഡില്‍ വച്ച്‌ തന്നെ വീണ്ടും മതപരമായ ചടങ്ങുകള്‍ നടത്തിയാണ് വിദ്യാർത്ഥിയെ പൂണൂല്‍ ധരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പരിശോധനാ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ മറ്റ് നിരവധി കുട്ടികളോടും പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ് അവരുടെ പൂണൂലുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി പ്രതിഷേധക്കാർ അവകാശപ്പെട്ടു.

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മിച്ചു; യുവതി അറസ്റ്റില്‍

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നിർമിച്ച അക്ഷയ സെന്‍റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയില്‍.അക്ഷയ സെന്‍റർ‌ ജീവനക്കാരിയായ ഗ്രീഷ്മയാണ് അറസ്റ്റിലായത്. വിദ്യാർഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കാൻ തന്നെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍, അപേക്ഷിക്കാൻ മറന്നുപോയി. അതിനാലാണ് വ്യാജ ഹാള്‍ ടിക്കറ്റ് തയാറാക്കി നല്‍കിയതെന്ന് ഗ്രീഷ്മ പൊലീസിനു മൊഴി നല്‍കി.നെയ്യാറ്റിൻകര സ്വദേശിയായ ഗ്രീഷ്മയെ പത്തനംതിട്ട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ വിദ്യാർഥിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ 20 വയസുകാരനെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.നീറ്റിന് അപേക്ഷ നല്‍കാൻ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ ടിക്കറ്റ് അയച്ചു കൊടുത്തതെന്നും, കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാർഥിയും അമ്മയും മൊഴി നല്‍കിയിരിക്കുന്നത്.പത്തനംതിട്ടയിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാർഥി പരീക്ഷയ്ക്ക് എത്തിയത്.

തുടക്കത്തിലെ പരിശോധനയില്‍ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു.എന്നാല്‍, ഒരു മണിക്കൂർ പരീക്ഷയെഴുതാൻ വിദ്യാർഥിയെ അനുവദിച്ചു. ഇതിനിടെ ഹാള്‍ ടിക്കറ്റിലെ റോള്‍ നമ്ബറില്‍ മറ്റൊരു വിദ്യാർഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ടെന്നു കണ്ടെത്തി. തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. അതിനു ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group