ബെംഗളൂരു: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ അവതരിപ്പിക്കും. സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണമാകും വെള്ളിയാഴ്ചത്തേത്. മുഖ്യമന്ത്രിയെന്നനിലയിൽ ഒൻപതാമത്തെ ബജറ്റും. വികസനപ്രവർത്തനങ്ങളും ഗാരന്റി പദ്ധതികളും ബാലൻസ് ചെയ്തുകൊണ്ടുപോവുക എന്നതാകും സിദ്ധരാമയ്യ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി. കഴിഞ്ഞബജറ്റിൽ 1,20,373 കോടി രൂപയായിരുന്നു ക്ഷേമപദ്ധതികൾക്കായി വകയിരുത്തിയത്. ഇതിൽ 52,000 കോടി രൂപ ഗാരന്റി പദ്ധതികൾക്കുമാത്രം മാറ്റിവെച്ചിരുന്നു. ഇത്തവണയും ഗാരന്റി പദ്ധതികൾക്ക് ഭേദപ്പെട്ട തുക മാറ്റിവെച്ചേക്കും.
ദേശീയ സമ്പദ്‌വ്യസ്ഥയിലേക്ക് സംസ്ഥാനത്തിന്റെ ജി.എസ്.ടി. സംഭാവനയും അടുത്തിടെ നടന്ന ഇൻവെസ്റ്റ് കർണാടകയുടെ വിജയവും ബജറ്റിൽ ഊന്നിപ്പറഞ്ഞേക്കും. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കല്യാണ കർണാടക മേഖലയ്ക്കും ഉച്ചഭക്ഷണതൊഴിലാളികൾക്കുമുള്ള വിഹിതം ഉയർത്താനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി 1,05,246 കോടി രൂപ കടമെടുക്കാൻ കഴിഞ്ഞ ബജറ്റിൽ തീരുമാനിച്ചിരുന്നു. വെള്ളപ്പൊക്കനിവാരണം, അഴുക്കുചാലുകളുടെ നിർമാണം, കുടിവെള്ളവിതരണം മെച്ചപ്പെടുത്തൽ, ബെംഗളൂരുവിലെ മറ്റു അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി 3,500 കോടി രൂപ ലോകബാങ്കിൽനിന്ന് കടമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പെരിഫറൽ റിങ് റോഡ് പദ്ധതിക്കായി ഹൗസിങ് ആൻഡ് അർബൻ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (എച്ച്.യു.ഡി.സി.ഒ.)നിന്ന് 27,000 കോടി രൂപ കടമെടുക്കാൻ ബെംഗളൂരു വികസന അതോറിറ്റിയും (ബി.ഡി.എ.) തീരുമാനിച്ചിട്ടുണ്ട്.
തലവേദനയ്ക്കുള്ള മരുന്ന് കഴിച്ച അമ്മ ഉറങ്ങിപ്പോയി; പട്ടിണി കിടന്ന് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു
അമേരിക്കയിലെ മിസോറിയില്‍ ഒരു വയസ് പ്രായമുള്ള കുഞ്ഞ് തൊട്ടിലില്‍ പട്ടിണി കിടന്ന് മരിച്ചു. സംഭവത്തില്‍ 21കാരിയായ അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്.ധരിച്ചിരുന്ന ഡയപ്പർ പോലും മാറ്റാത്ത നിലയില്‍ പട്ടിണി കിടന്നാണ് ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. തലവേദനയ്ക്ക് അമിതമായി മരുന്ന് കഴിച്ച് ഉറങ്ങിയ ‘അമ്മ ഉണർന്നപ്പോള്‍ കുട്ടി ചലനമറ്റ നിലയിലായിരുന്നു.43മണിക്കൂറോളമാണ് കുഞ്ഞ് തൊട്ടിലില്‍ പട്ടിണി കിടന്നത്.
സംഭവത്തില്‍ അശ്രദ്ധമായി പിഞ്ചുകുഞ്ഞിനെ കൈകാര്യം ചെയ്തതിന് 21കാരിയായ അലിസാ വെമെയറിനെ പൊലീസ് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ ചുണ്ട് നീല നിറത്തിലായെന്നും ചലിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് യുവതി പൊലീസ് സഹായം തേടിയത്. സംശയകരമായ സാഹചര്യത്തില്‍ കുട്ടി മരിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലാണ് യുവതിയുടെ അശ്രദ്ധ പുറത്ത് വന്നത്.
മൈഗ്രേനുള്ള മരുന്ന് കഴിച്ച ശേഷം ഉറങ്ങിയ താൻ എഴുന്നേറ്റ് നോക്കുമ്ബോള്‍ കുട്ടി ചലനമറ്റ നിലയില്‍ ആയിരുന്നതായാണ് യുവതി അവകാശപ്പെടുന്നത്. ഒന്നിലേറെ ഗുളികകള്‍ കഴിച്ചതായും ഇവർ വിശദമാക്കിയിട്ടുണ്ട്. കടുത്ത തലവേദന നിമിത്തം തൊട്ടിലിന് അടുത്തേക്ക് പോവാൻ സാധിച്ചിരുന്നില്ലെന്നായിരുന്നു യുവതി പൊലീസിനോട് വിശദമാക്കിയത്. ഡയപ്പർ ദീർഘ നേരത്തേക്ക് മാറ്റാത്തതിനേ തുടർന്ന് ശരീരത്തില്‍ ചുവന്ന തടിപ്പുകളും ദൃശ്യമായിരുന്നു. അശ്രദ്ധമൂലമുള്ള ശിശു മരണത്തിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.