Home Featured നൂതന കോച്ചുകളുമായി മത്സ്യഗന്ധ എക്സ്പ്രസ് 17ന് ആരംഭിക്കും

നൂതന കോച്ചുകളുമായി മത്സ്യഗന്ധ എക്സ്പ്രസ് 17ന് ആരംഭിക്കും

by admin

പുതിയ എല്‍.എച്ച്‌.ബി കോച്ചുകള്‍ ഘടിപ്പിച്ച മത്സ്യഗന്ധ എക്സ്പ്രസ് ഫെബ്രുവരി 17ന് ആദ്യ യാത്ര ആരംഭിക്കും.തീരദേശ കർണാടകക്കും മുംബൈക്കും ഇടയിലുള്ള നിർണായക റെയില്‍ ലിങ്കാണിത്. ഈ ട്രെയിനില്‍ നൂതന ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നവീകരിച്ചവയാണ് കോച്ചുകള്‍. ട്രെയിനിന്റെ അവസ്ഥയും അസൗകര്യങ്ങളും സംബന്ധിച്ച്‌ യാത്രക്കാരില്‍ നിന്നുള്ള നിരവധി പരാതികളെത്തുടർന്നാണ് പഴയ കോച്ചുകള്‍ മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം.1998 മേയ് ഒന്ന് മുതല്‍ സർവിസ് നടത്തുന്ന മത്സ്യഗന്ധ എക്സ്പ്രസ് മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളില്‍നിന്നുള്ളവർക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്.

പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്താണ് ജോർജ് ഫെർണാണ്ടസിന്റെ പ്രത്യേക പരിശ്രമത്തിലൂടെ ഈ ട്രെയിൻ സർവിസ് തുടങ്ങിയത്.പുതിയ എല്‍.എച്ച്‌.ബി കോച്ചുകളില്‍ ഒന്നിലധികം സുരക്ഷയും സുഖസൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകടങ്ങള്‍ ഉണ്ടാകുമ്ബോള്‍ പാളം തെറ്റുന്നത് തടയാൻ സിഗ്‌സാഗ് രൂപത്തില്‍ ക്രമീകരിച്ചാണ് ഇവ രൂപകല്‍പന ചെയ്തത്. ട്രെയിൻ കുറഞ്ഞ ശബ്ദനിലവാരത്തില്‍ പ്രവർത്തിക്കും. ഇത് യാത്രക്കാർക്ക് യാത്ര കൂടുതല്‍ സുഖകരമാക്കും. മെച്ചപ്പെട്ട ശുചിത്വവും മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ടോയ്‌ലറ്റുകള്‍ പൂർണമായി നവീകരിച്ചു.

മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവാന്‍ മറ്റൊരു ആണ്‍കുട്ടിയെ കൊന്ന സ്ത്രീയും സംഘവും അറസ്റ്റില്‍; മന്ത്രവാദി ഒളിവില്‍

സ്വന്തം മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവാന്‍ മറ്റൊരു ദമ്ബതികളുടെ രണ്ടുവയസുള്ള ആണ്‍കുട്ടിയെ മന്ത്രവാദത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയ സ്ത്രീയടക്കം അഞ്ചു പേര്‍ അറസ്റ്റില്‍.കൊലപാതകം ചെയ്യാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയ മന്ത്രവാദി ഒളിവിലാണ്. മുന്നി കന്‍വാര്‍, മകന്‍ അവിനാശ് കുമാര്‍, സുഹൃത്തുക്കളായ അങ്കിത് കുമാര്‍, ലക്ഷ്മിന ദേവി, മകന്‍ പരസ്‌നാഥ് പാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രണ്ടു വയസുകാരനാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ ലാലാപൂരിലെ അമ്മൂമ്മയുടെ വീട്ടില്‍ നിന്നാണ് ജനുവരി 22ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഏതാനും ദിവസത്തിനുള്ളില്‍ വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

തന്റെ മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ പീഡനം നേരിടുകയാണെന്ന് മുന്നി കന്‍വാര്‍ പോലിസിനോട് പറഞ്ഞു. എല്ലാ ചികില്‍സയും ചെയ്തിട്ടും ആണ്‍കുട്ടിയുണ്ടാവാത്തതിനാല്‍ വിവാഹമോചനത്തെ കുറിച്ച്‌ മകളുടെ ഭര്‍ത്താവും കുടുംബവും പറയുന്നതായും മുന്നി കന്‍വാര്‍ പോലിസിന് മൊഴി നല്‍കി. ഇതേതുടര്‍ന്നാണ് ആണ്‍കുട്ടിയെ ലഭിക്കാന്‍ വേണ്ട ക്രിയകള്‍ ചെയ്യാന്‍ മന്ത്രവാദിയെ സമീപിച്ചത്. ഒരു ആണ്‍കുട്ടിയെ മന്ത്രവാദത്തിലൂടെ കൊന്നാല്‍ മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവുമെന്നാണ് ഇയാള്‍ പറഞ്ഞത്.

അങ്ങനെയാണ് അമ്മൂമ്മയുടെ വീട്ടിലെ പറമ്ബില്‍ കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊന്നത്. കൂട്ടിയെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം ഗ്രേഡര്‍ മഷീന്‍ കൊണ്ട് കഷ്ണങ്ങളാക്കുകയായിരുന്നു. ഈ യന്ത്രം പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല നടത്തിയ സ്ഥലത്ത് സിമന്റിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും പോലിസ് കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group