സാങ്കേതിക കാരണങ്ങളാല്‍ ജനുവരി 30 വരെ ബി.എം.ടി.സി ആപ്പിന്റെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാവില്ലെന്ന് അധികൃതർ അറിയിച്ചു.കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ കർണാടക സ്റ്റേറ്റ് ഡേറ്റ സെന്ററിന് കീഴിലേക്ക് (കെ.എസ്.ഡി.സി) ആപ് മാറ്റുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. രണ്ടാഴ്ചത്തേക്ക് ലൈവ് ബസ് ട്രാക്കിങ്, ഫെയർ കാല്‍കുലേറ്റർ, ടൈം ടേബ്ള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കില്ല
മിഠായി കാണിച്ച് വിളിച്ച് ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; ബീഹാര്‍ സ്വദേശി അറസ്റ്റില്‍
ആറ് വയസ്സുകാരിയെ മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തു കൊന്നു. പ്രതി അറസ്റ്റില്‍. ബെംഗളുരുവില്‍ നിർമാണത്തൊഴില്‍ ചെയ്തു വരുന്ന നേപ്പാള്‍ സ്വദേശികളായ ദമ്ബതികളുടെ കുഞ്ഞാണ് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.ദമ്ബതികള്‍ ജോലിചെയ്യുന്ന അതേ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിയാണ് ആറുവയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയത്. മരിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിക്കവേ കുട്ടിയുടെ പിതാവ് ബഹളം വെച്ചതിനെത്തുടർന്നാണ് ഇയാള്‍ നാട്ടുകാരുടെ പിടിയിലായത്.
ബെംഗളുരുവിലെ ഹൊയ്‍സാല നഗറിലെ വിനായക ലേ ഔട്ടില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന നേപ്പാള്‍ സ്വദേശികളായ ദമ്ബതികളുടെ ആറ് വയസ്സുകാരിയായ കുഞ്ഞാണ് ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കെട്ടിടം പണി നടക്കുന്നതിന് അടുത്ത് തന്നെയാണ് കുഞ്ഞും കുടുംബവും താമസിച്ചിരുന്നത്. കെട്ടിടത്തിലെ സെക്യൂരിറ്റി ജോലിയായിരുന്നു കുഞ്ഞിന്‍റെ അച്ഛൻ. അമ്മ നിർമാണത്തൊഴിലാളിയായും തൊട്ടടുത്ത വീടുകളില്‍ വീട്ട് ജോലിക്ക് പോയുമായിരുന്നു ജീവിച്ചിരുന്നത്.
സംക്രാന്തി ദിവസം കെട്ടിടത്തില്‍ നിർമാണ ജോലികളുണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോയതായിരുന്നു. അച്ഛനാകട്ടെ കെട്ടിടത്തിന്‍റെ മറുവശത്തുമായിരുന്നു. ഈ സമയം നോക്കി കുഞ്ഞിനെ മിഠായി കാണിച്ച് വിളിച്ച് കൊണ്ട് പോയാണ് ബിഹാർ സ്വദേശിയായ അഭിഷേക് കുമാർ ക്രൂരബലാത്സംഗത്തിനിരയാക്കിയത്. ബലപ്രയോഗത്തിനിടയില്‍ കുട്ടി മരിച്ചു. കുട്ടിയെ കാണാതെ തിരഞ്ഞെത്തിയ അച്ഛൻ കണ്ടത് മരിച്ച് കിടക്കുന്ന സ്വന്തം മകളെയും തൊട്ടടുത്ത് നില്‍ക്കുന്ന അഭിഷേകിനെയുമാണ്.
കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയാനായിരുന്നു അഭിഷേകിന്‍റെ പദ്ധതി. ഉറക്കെ നിലവിളിച്ച് പിതാവ് ആളെക്കൂട്ടിയതോടെ നാട്ടുകാർ ഓടിയെത്തി. പ്രദേശവാസികള്‍ അഭിഷേകിനെ കൈകാര്യം ചെയ്താണ് പൊലീസിലേല്‍പിച്ചത്. കുഞ്ഞിനെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അഭിഷേക് കുമാറിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.