Home Featured മെഡിക്കല്‍ വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണ് മരിച്ചനിലയില്‍

മെഡിക്കല്‍ വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണ് മരിച്ചനിലയില്‍

by admin

എറണാകുളത്ത് ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍.മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്.

കാല്‍ തെന്നി താഴേക്ക് വീണതാകാം അല്ലെങ്കില്‍ പിറകിലേക്ക് മറിഞ്ഞുവീണതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് സംഭവം. ഏഴാംനിലയുടെ കോറിഡോറിന്റെ ഭാഗത്ത് നിന്നാണ് താഴേക്ക് വീണത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

സുഹൃത്തിനൊപ്പം നടക്കുമ്ബോഴാണ് സംഭവം. ഒച്ചകേട്ട് സൃഹുത്ത് തിരിഞ്ഞുനോക്കുമ്ബോഴാണ് ഫാത്തിമത് ഷഹാന അപകടത്തില്‍പ്പെട്ടത് അറിയുന്നത്.

ചൈനയില്‍ പടരുന്ന വൈറസ് ബാധ;ഭയം വേണ്ടെന്ന് വിദഗ്ധര്‍; ഇന്ത്യയില്‍ ഇത്തരം കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ചൈനയില്‍ പടരുന്ന എച്ച്‌.എം.പി.വി വൈറസ് ബാധയില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്ധർ.ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഹെല്‍ത്ത് സർവീസിലെ ഡോക്ടർ അതുല്‍ ഗോയല്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്വാസകോശസംബന്ധമായ അണുബാധകള്‍ക്കെതിരേയും പൊതുവായുള്ള മുൻകരുതലുകള്‍ പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എച്ച്‌.എം.പി.വിക്ക് ആന്റിവൈറല്‍ ചികിത്സ നിലവില്‍ ലഭ്യമല്ല. അതിനാല്‍ തന്നെ മുൻകരുതലാണ് പ്രധാനം. ‘മെറ്റന്യുമോ വൈറസ് ചൈനയില്‍ വ്യാപിക്കുന്നുവെന്ന വാർത്തകളാണ് ചുറ്റുമുള്ളത്.

ആളുകള്‍ പരിഭ്രാന്തിയിലായിരിക്കുന്നു, എന്നാല്‍ ഞാൻ ആദ്യമേ പറയട്ടെ. സാധാരണ ജലദോഷത്തിന് കാരണമാവുന്ന തരത്തിലുള്ള ഒരു വൈറസ് തന്നെയാണ് ഈ രോഗത്തിന് പിന്നിലുമുള്ളത്. ചിലപ്പോള്‍ മാത്രം പനിയുടെ ലക്ഷണങ്ങളിലേക്ക് മാറും”, ഡോ. അതുല്‍ ഗോയല്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്ന ശ്വാസകോശസംബന്ധിയായ രോഗങ്ങളുടെ കണക്കുകള്‍ ഞങ്ങള്‍ പരിശോധിച്ചു. ഡിസംബർ മാസത്തില്‍ വലിയ തോതിലുള്ള വർധനവൊന്നും റിപ്പോർട്ട് ചെയ്തില്ല. അത്തരത്തിലുള്ള കേസുകള്‍ രാജ്യത്തെ ആരോഗ്യസ്ഥാപനവും നല്‍കിയിട്ടില്ല. ശൈത്യകാലത്ത് സാധാരണ നിലയിലുള്ള വൈറസ് വ്യാപനം മാത്രമ ഉണ്ടായിട്ടുള്ളൂ. സ്ഥിതിഗതികള്‍ ദേശീയ ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതിനാല്‍ തന്നെ സാധാരണ എടുക്കേണ്ട തരത്തിലുള്ള മുൻകരുതലുകളാണ് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ടത്. ഡോക്ടർ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group