ബെംഗളൂരു∙ മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നെല്ലിപ്പുഴ ജിഎംഎൽപി സ്കൂൾ റോഡ് കക്കാടൻ വീട്ടിൽ സൈനുൽ ആബിദ് (24) ആണു മരിച്ചത്. ആനേക്കൽ സ്പൂർത്തി കോളജിലെ ബിഎസ്‌സി മൂന്നാം വർഷ വിദ്യാർഥിയാണ്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് കോളജ് അധികൃതർ അറിയിച്ചു. പിതാവ് അസീസ് നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂൾ അധ്യാപകനാണ്. മാതാവ്: സജ്മ. സഹോദരങ്ങൾ: ആയിഷ സിബില, ഹിബ നസ്റിൻ.
പുതിയ റെയില്‍വേ ടൈംടേബിള്‍ നാളെ നിലവില്‍ വരും
പുതിയ റെയില്‍വേ ടൈംടേബിള്‍ നാളെ നിലവില്‍ വരും. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും.എറണാകുളത്ത് പുലർച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ഇപ്പോള്‍ രാവിലെ 9നാണ് തിരുവനന്തപുരത്ത് എത്തുന്നത്. ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ചെന്നൈയില്‍നിന്നു പുറപ്പെടുക.തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40നു തിരുവനന്തപുരത്തുനിന്നു പുറപ്പെടും.
രാവിലെ 6.50ന്റെ കൊല്ലം-തിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05നു പകരം 5.10നു പുറപ്പെടും. കൊച്ചുവേളി-നാഗർകോവില്‍ പാസഞ്ചർ ഉച്ചയ്ക്ക് 1.40നു പകരം 1.25നു പുറപ്പെടും.തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോർത്തില്‍ എത്തും. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഏറ്റുമാനൂർ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ് 4.50നു പകരം 4.35നാകും കൊല്ലത്തുനിന്നു പുറപ്പെടുക. തിരുനെല്‍വേലി മുതല്‍ എറണാകുളം നോർത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിൻ നേരത്തേയെത്തും.
മധുര-ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം-നിലമ്ബൂർ എക്സ്പ്രസ് 15 മിനിറ്റും മംഗളൂരു-കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും. കൊല്ലം-ചെന്നൈ അനന്തപുരി, എറണാകുളം-ബിലാസ്പുർ ട്രെയിനുകളുടെ വേഗം യഥാക്രമം 15 മിനിറ്റ്, 10 മിനിറ്റ് എന്നിങ്ങനെ കൂട്ടും. തിരുവനന്തപുരം നോർത്ത്-യശ്വന്ത്പുര എസി വീക്ക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്സ്പ്രസ് ആക്കി മാറ്റും. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാൻ നാഷനല്‍ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബൈല്‍ ആപ് അല്ലെങ്കില്‍ വെബ്സൈറ്റ് സന്ദർശിക്കുക. www.enquiry.indianrail.gov.in/mntes/