Home Featured ബെംഗളൂരു വിമാനത്തില്‍ എസിയില്ല, യാത്രക്കാരോട് മോശം പെരുമാറ്റം; ഇൻഡിഗോ എയര്‍ലൈൻസിനെതിരെ പരാതിയുമായി ഇൻഫോസിസ് മുൻ CFO

ബെംഗളൂരു വിമാനത്തില്‍ എസിയില്ല, യാത്രക്കാരോട് മോശം പെരുമാറ്റം; ഇൻഡിഗോ എയര്‍ലൈൻസിനെതിരെ പരാതിയുമായി ഇൻഫോസിസ് മുൻ CFO

by admin

ബംഗളൂരു ഇൻഡിഗോ എയർലൈൻസില്‍ വിമാനത്തില്‍ എസിയില്ലെന്നും യാത്രക്കാരോട് മോശം പെരുമാറ്റമാണെന്നും പരാതി. സാമ്ബത്തികവിദഗ്ധനും ഇൻഫോസിസ് മുൻ സിഎഫ്‌ഒയുമായ മോഹൻദാസ് പൈ ആണ് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതി നല്‍കിയത്.ബംഗളൂരുവില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് പോകുന്ന വിമാനത്തില്‍ എയർ കണ്ടീഷനിംഗ് ഇല്ലാതെ ഇരുത്തിയെന്ന് മോഹൻദാസ് പൈ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സില്‍ കുറിച്ചു. യാത്രക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷം മാത്രമാണ് എസി ഓണ്‍ ചെയ്തതെന്നും, ഇൻഡിഗോ പ്രോട്ടോക്കോളുകള്‍ മാറ്റണമെന്നും മോഹൻദാസ് പൈ എക്സില്‍ കുറിച്ചു.

എന്നാല്‍, ഉപഭോക്താക്കളുടെ സൗകര്യത്തിനാണ് തങ്ങള്‍ മുൻഗണന നല്‍കുകയെന്ന് മോഹൻദാസ് പൈയുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ച്‌ ഇൻഡിഗോ കുറിച്ചു. നിങ്ങളുടെ ഫീഡ്‌ബാക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ അന്വേഷണം നടത്തുമെന്നും ഇൻഡിഗോ അറിയിച്ചു.എന്നാല്‍, ഇതിന് പിന്നാലെ ഇൻഡിഗോ എയർലൈൻസിനെതിരെ വലിയ വിമർശനങ്ങളാണ് എക്സില്‍ ഉയരുന്നത്. പലരും ഇൻഡിഗോയിലെ തങ്ങളുടെ മോശം അനുഭവങ്ങള്‍ ഇതിന് പിന്നാലെ പങ്കുവെച്ചു. ഫ്ലൈറ്റ് വൈകുന്നതിനെതിരെയും, എസി ഓണ്‍ ആക്കാത്തതിനെതിരെയുമെല്ലാം ഇൻഡിഗോയ്ക്കെതിരെ ഉപഭോക്താക്കള്‍ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group