Home Featured മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷൻ വികസനത്തിന്‌ കേന്ദ്ര അനുമതി

മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷൻ വികസനത്തിന്‌ കേന്ദ്ര അനുമതി

മൈസൂരു: മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ വികസനത്തിന് വഴിയൊരുങ്ങുന്നു. 356 കോടിയുടെ വികസനപദ്ധതികളാണ് സ്റ്റേഷനിൽ യാഥാർഥ്യമാകുന്നത്. ഇതിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ 20 ദിവസത്തിനകം തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി എസ്.വി. സോമണ്ണ അറിയിച്ചു. മൈസൂരു മുൻ എം.പി. പ്രതാപ് സിൻഹയുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പുനർവികസനത്തിനുള്ള തയ്യാറെടുപ്പുകൾക്കായി സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂരു ഡിവിഷൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.രണ്ടുവർഷംമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട വികസനപദ്ധതികൾക്കാണ് ഇപ്പോൾ തുടക്കമിടുന്നത്.

മൈസൂരു റെയിൽവേ സ്റ്റേഷൻ യാഡിന്റെ വികസനം, നാഗനഹള്ളി മെമു (ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ഷെഡിൻ്റെ നിർമാണം എന്നിവയെല്ലാം പുതിയ പ്രവൃത്തിക്കു കീഴിൽ വരും. പ്രതാപ് സിൻഹ എം.പി.യായിരുന്ന കാലത്ത് ഈ വികസനപദ്ധതികൾക്ക് തുക അനുവദിച്ചെങ്കിലും പ്രവൃത്തികൾ നിലയ്ക്കുകയായിരുന്നു. ഇതിനായുള്ള റീ ടെൻഡറിന് ഉടൻ നടപടിയെടുക്കും.സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ, വിപുലീകരിച്ച പ്ലാറ്റ്ഫോമുകൾ, മെച്ചപ്പെട്ട ട്രെയിൻ സർവീസുകൾ എന്നിവയ്ക്കൊപ്പം കൂടിവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റാനുള്ള ജോലികൾ സമയബന്ധിതമായി ആരംഭിക്കുന്നത് ഉറപ്പാക്കാൻ സിൻഹ മന്ത്രിയോട് ആവശ്യപ്പെട്ടു.

സ്റ്റേഷന്റെ പൈതൃകചാരുത നിലനിർത്തി ലോകോത്തര സൗകര്യങ്ങളാക്കി മാറ്റുകയാണ് പുനർവികസനപദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മൂന്ന് പ്ലാറ്റ്ഫോമുകൾകൂടി അധികമായി നിർമിക്കും. ഇതോടെ ആകെ പ്ലാറ്റ്ഫോമുകളുടെ എണ്ണം ആറാകും. ഇതിനുപുറമേ നാല് സ്റ്റേബിളിങ് ലൈനുകൾ, നാല് പിറ്റ് ലൈനുകൾ, ഒരു ഷണ്ടിങ് നെക്ക് എന്നിവയും നിർമിക്കും. കൂടാതെ, റെയിൽവേ സ്പോർട്‌സ് ഗ്രൗണ്ടിനു സമീപം വാണി വിലാസ് വാട്ടർ വർക്ക്സിനു സമീപമുള്ള ഒരു പുതിയ പ്രവേശനകവാടം പണിപ്പുരയിലാണ്. ഇതോടെ സ്റ്റേഷനിലേക്കുള്ള മൂന്നാമത്തെ കവാടവും യാഥാർഥ്യമാകും. കോടിയുടെ പദ്ധതികൾക്കാണ് തുടക്കമിടുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group