കർണാടകയിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദം ഓണ്‍ലൈനില്‍ വിതരണം ചെയ്യാൻ കർണാടക സർക്കാറിന്റെ പദ്ധതി.പ്രസാദം വീട്ടുപടിക്കല്‍’ എന്ന ആശയം മുജറായ് വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ നടപ്പാക്കുമെന്ന് മുജറായ് കമീഷണർ വെങ്കിടേഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ മുജറായ് വകുപ്പ് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനങ്ങളെ സേവിക്കുന്നതിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഓണ്‍ലൈൻ സേവനവും ബുക്കിങ്ങും ഇതിനകം നടപ്പാക്കി. പുതിയ പദ്ധതിയിലൂടെ വീട്ടിലിരുന്ന് പ്രശസ്തമായ ക്ഷേത്രങ്ങളില്‍ നിന്നുവരെ പ്രസാദം സ്വീകരിക്കാം.
ഇതുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പുമായും സ്വകാര്യ കമ്ബനികളുമായും ചർച്ചകള്‍ നടന്നുവരുകയാണ്. പ്രസാദത്തിന്റെ വിലക്കൊപ്പം ഡെലിവറി ഫീസും ചേർത്താണ് പ്രസാദത്തിന്റെ വില നിശ്ചയിക്കുന്നത്. കർണാടകയിലെ ചാരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ ക്ഷേത്രങ്ങളില്‍ നന്ദിനി നെയ്യ് നിർബന്ധമായും ഉപയോഗിക്കണമെന്ന് അടുത്തിടെ ഉത്തരവിറങ്ങിയിരുന്നു. ക്ഷേത്ര ശുശ്രൂഷകള്‍ക്കും വിളക്കുകള്‍ക്കും നന്ദിനി നെയ്യ് നിർബന്ധമായും ഉപയോഗിക്കണം.
ജോലിക്കായി കാനഡയിലേക്ക് പോകാൻ അനുവദിച്ചില്ല; മകൻ അമ്മയെ കുത്തിക്കൊന്നു
ജോലിക്കായി കാനഡയിലേക്ക് അനുവദിക്കാത്തതിനെ തുടർന്ന് അമ്മയെ മകൻ കുത്തിക്കൊന്നു. തെക്കുകിഴക്കൻ ഡല്‍ഹിയിലെ ബദർപൂർ പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം.അൻപതുകാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. 31-കാരനായ മകൻ കൃഷ്ണകാന്തിനെ പൊലീസ് അറസ്റ്റുചെയ്തു. വിദേശത്തേക്കു പോകുന്നതിനെ ചൊല്ലി കഴിഞ്ഞദിവസം വീട്ടില്‍ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം കൃഷ്ണകാന്ത് പിതാവ് സുർജീത് സിങ്ങിനെ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
ഗീതയുടെ ശരീരത്തില്‍ ഒന്നിലധികം കുത്തുകള്‍ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൃഷ്ണകാന്താണ് താൻ അമ്മയെ കൊലപ്പെടുത്തിയതെന്ന് പിതാവിനെ അറിയിച്ചത്. ഗീത രക്തത്തില്‍ കുളിച്ച് കിടക്കുന്നതും കൃഷ്ണകാന്ത് തന്നെയാണ് പിതാവിനെ കാണിച്ചു കൊടുത്തതും. ഇതിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. ഗീതയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.കൃഷ്ണകാന്ത് തൊഴില്‍ രഹിതനാണ്. ഇയാള്‍ മയക്കു മരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് കണ്ടെത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ജോലിക്കായി കാനഡയിലേക്ക് അനുവദിക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. അമ്മ കല്ല്യാണം കഴിക്കാൻ നിർബന്ധിച്ചതായും പ്രതി വെളിപ്പെടുത്തി.