Home Featured ബംഗളൂരു: നഗരത്തിൽ 79കാരനെ ഒരു മാസം മുഴുവൻ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തു; തട്ടിയത് 81 ലക്ഷം രൂപ

ബംഗളൂരു: നഗരത്തിൽ 79കാരനെ ഒരു മാസം മുഴുവൻ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തു; തട്ടിയത് 81 ലക്ഷം രൂപ

by admin

ബംഗളൂരു: സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തു എന്നാരോപിച്ച്‌ 79കാരനെ ഒരു മാസം മുഴുവൻ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് സൈബർ തട്ടിപ്പ് സംഘം.81.1 ലക്ഷം രൂപയാണ് സംഘം വയോധികനില്‍നിന്ന് തട്ടിയെടുത്തു.ബംഗളൂരുവിലെ തിലക് നഗറിലാണ് സംഭവം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്ത് വിരമിച്ച വയോധികനാണ് ഭീമമായ തുക നഷ്ടമായത്. വീട്ടിലും ഹോട്ടലിലുമായാണ് സൈബർ തട്ടിപ്പ് സംഘം ഇദ്ദേഹത്തെ അറസ്റ്റില്‍ വെച്ചത്.

മുംബൈയിലെ പന്ത്‌നഗർ പൊലീസ് സ്‌റ്റേഷനില്‍ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ മുംബൈയിലേക്ക് വിളിപ്പിക്കുമെന്നുമായിരുന്നു അറിയിപ്പ്. ഇരകളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികള്‍ അശ്ലീല സന്ദേശങ്ങള്‍ ആരോപിക്കുന്നത് പുതിയ തന്ത്രമാണെന്ന് കേസ് അന്വേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

ജീവിതത്തില്‍ വേര്‍പിരിയുന്നു.. എന്നാല്‍ സിനിമയില്‍ ഒന്നിക്കും; മണിരത്‌നം ചിത്രത്തില്‍ ഐശ്വര്യക്കൊപ്പം അഭിഷേ കും

വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ജീവിതത്തില്‍ അല്ല, സിനിമയിലാണ് ഇരുവരും ഒന്നിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ ബന്ധത്തെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബം ഉപേക്ഷിച്ചു എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രചരിച്ചത്.ഇതിനിടെയാണ് സിനിമയില്‍ അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ എത്തിയത്. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭിഷേകും ഐശ്വര്യയും ഒന്നിച്ചെത്തിയിട്ടുള്ള നിരവധി ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.മണിരത്‌നത്തിന്റെ ‘ഗുരു’, ‘രാവണ്‍’ എന്നീ ചിത്രങ്ങളില്‍ ഇരുവരും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മണിരത്‌നത്തിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് ഐശ്വര്യയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.അതേസമയം, അംബാനി കല്യാണത്തിന് അഭിഷേകും കുടുംബവും ഒരുമിച്ച്‌ വരികയും ഐശ്വര്യയും മകള്‍ ആരാധ്യയും ഒറ്റയ്ക്ക് വരികയും ചെയ്തതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്. എന്നാല്‍ ഇരുവരും വിവാഹമോചന വാര്‍ത്തകളോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. 2007ലാണ് ഇരുവരും വിവാഹിതരായത്. 2011ല്‍ മകള്‍ ആരാധ്യ ജനിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group