Home Featured മംഗളൂരു-ബംഗളൂരു റൂട്ടില്‍ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു.

മംഗളൂരു-ബംഗളൂരു റൂട്ടില്‍ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു.

by admin

ദീപാവലി, കർണാടക പിറവി ആഘോഷമായ കന്നട രാജ്യോത്സവ അവധികളില്‍ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു.മംഗളൂരുവിനും ബംഗളൂരുവിനും ഇടയില്‍ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് പരമാവധി 1000 രൂപയില്‍നിന്ന് 1500 -2000 രൂപ വരെയായി വർധിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിലെ ഭൂരിഭാഗം സീറ്റുകളും മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. പ്രത്യേക ബസുകളിലും വലിയ രീതിയില്‍ ബുക്കിങ്ങുണ്ട്. ഇതേത്തുടർന്നാണ് യാത്രക്കാർ സ്വകാര്യ ബസ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ കൂടിയ നിരക്കില്‍ ബുക്ക് ചെയ്യുന്നത്.

സാധാരണ 700 രൂപയാണ് ശരാശരി നിരക്ക്. കൂടിയാല്‍ 1000. ചില സ്വകാര്യ ബസ് കമ്ബനികള്‍ അധിക ബസുകള്‍ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കാവട്ടെ ഇരട്ടിയും. മംഗളൂരു -ബംഗളൂരു റൂട്ടില്‍ കെ.എസ്.ആർ.ടി.സി ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ല. എന്നാല്‍, അധിക പ്രത്യേക സർവിസുകള്‍ക്ക് 20 ശതമാനം നിരക്ക് വർധനയുണ്ട്. മംഗളൂരു, ഉഡുപ്പി, കുന്താപുരം റൂട്ടുകള്‍ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി 18 അധിക പ്രത്യേക ബസുകള്‍ ഇറക്കി.

സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിനെതിരെ പരാതിപ്പെടാൻ ഹെല്‍പ് ലൈൻ നമ്ബറുകളോടെ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 9889863429, 9449863426 എന്നീ നമ്ബറുകളില്‍ വിളിച്ച്‌ പരാതിയറിയിച്ചാല്‍ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കുമെന്ന് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group