ബെംഗളൂരു : മൈസൂരു കൊട്ടാരത്തിൽ സന്ദർശകർക്കുള്ള പ്രവേശനഫീസ് വർധിപ്പിച്ചു. മുതിർന്നവർക്ക് ഫീസ് 100 രൂപയിൽനിന്ന് 120 രൂപയാക്കി. 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 രൂപയിൽനിന്ന് 70 രൂപയാക്കി. 10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനഫീസില്ല.പഠനയാത്രകളുടെ ഭാഗമായി വരുന്നവിദ്യാർഥികളുടെ പ്രവേശനഫീസ് 30രൂപയിൽനിന്ന് 50 രൂപയാക്കി. വിദേശസഞ്ചാരികളുടെ പ്രവേശനഫീസ് 100 രൂപയിൽനിന്ന് ആയിരം രൂപയായും ഉയർത്തി. സന്ദർശകർക്കായി ലഗേജ് റൂം, ഷൂ സ്റ്റാൻഡ്, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് ഫീസ് വർധിപ്പിച്ചതെന്ന് പാലസ് ബോർഡ് അറിയിച്ചു.
അന്ന് തുടങ്ങിയ മദ്യപാനം; ഇപ്പോഴും തുടരുന്നു; ആരോഗ്യത്തെ ബാധിച്ചു; ഷാരൂഖ് ഖാൻ
തന്റെ മദ്യപാന ശീലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ഷാരൂഖ് ഖാൻ. 77ാമത് ലൊകർണോ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍.ഒരു സിനിമയ്‌ക്ക് വേണ്ടി ആരംഭിച്ച മദ്യപാനമാണ് പിന്നീട് ശീലമായി മാറിയത് എന്ന് നടൻ പറഞ്ഞു.2002 ല്‍ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ദേവദാസില്‍ അഭിനയിക്കുമ്ബോഴാണ് മദ്യപാനം ആരംഭിച്ചത് എന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ഒരു പരാജയപ്പെട്ട വ്യക്തിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രണയിക്കുന്ന എല്ലാ സ്ത്രീകളില്‍ നിന്നും ഒളിച്ചോടുന്ന മദ്യപിക്കുന്ന ഒരു കഥാപാത്രം ആയിരുന്നു സിനിമയില്‍ എന്റേത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി മദ്യപാനം ആരംഭിക്കുകയായിരുന്നു.ഇത് നല്ലതാണോ ചീത്തയാണോ എന്നൊക്കെയുള്ള ചോദ്യം തന്റെയുള്ളില്‍ ഉയർന്നിരുന്നു. എന്നാല്‍ അടുത്ത വർഷം മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തിയപ്പോള്‍ എല്ലാം വ്യക്തമായി. എന്നാല്‍ സിനിമയ്‌ക്ക് ശേഷവും ഞാൻ മദ്യപാനം തുടർന്നു. ഈ ശീലം തന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.1917 ല്‍ ബംഗാളി എഴുത്തുകാരനായ ശരത് ചന്ദ്ര ഛതോപാദ്ധ്യായ രചിച്ച നോവലിനെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബൻസാലി ദേവദാസ് സംവിധാനം ചെയ്തത്. ഐശ്വര്യ റായും മാധുരി ദീക്ഷിതും ആയിരുന്നു ഈ സിനിമയിലെ നടിമാർ. 50 കോടി ബജറ്റില്‍ നിർമ്മിച്ച ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു.