ലോകത്തില്‍ ഏറ്റവും വേഗം വികസിച്ചുകൊണ്ടിരിക്കുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യൻ നഗരങ്ങളും. നാല് ഇന്ത്യൻ നഗരങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്.ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് സേവന കമ്ബനിയായ സാവില്‍സ് ആണ് ഗ്രോത്ത് ഹബ്സ് ഇൻഡക്സ് റാങ്ക് പട്ടിക പുറത്തുവിട്ടത്. നഗരങ്ങളുടെ ജി.ഡി.പി വളർച്ച നിരക്ക്, വ്യക്തികളുടെ സമ്ബത്ത്, ജനസംഖ്യ, കുടിയേറ്റം എന്നിവയനുസരിച്ചാണ് പട്ടിക തയാറാക്കിയത്. പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ബംഗളൂരു ആണ്. വിയറ്റ്നാം നഗരമായ ഹെ ചി മിൻഹ് സിറ്റിയാണ് രണ്ടാമത്.
മൂന്നും അഞ്ചും എട്ടും സ്ഥാനങ്ങളില്‍ യഥാക്രമം ഡല്‍ഹി, ഹൈദരാബാദ്, മുംബൈ നഗരങ്ങളാണ്. ചൈനയിലെ ഷെൻഷെൻ, വിയറ്റ്നാമിലെ ഹാനോയ്, ഗ്യാങ്ഷോ, മനില, റിയാദ് എന്നിവയാണ് പട്ടികയിലെ മറ്റ് നഗരങ്ങള്‍.
ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊന്നെന്ന് ആരോപണം
ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി വ്രതമെടുത്ത യുവതി, മണിക്കൂറുകള്‍ക്ക് ശേഷം ഭർത്താവിനെ വിഷം കൊടുത്ത് കൊന്നതായി ആരോപണം.ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള കദ ധാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇസ്‍മയില്‍പൂർ ഗ്രാമത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷൈലേശ് കുമാർ (32) എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്.ശൈലേഷ് കുമാറിന്റെ ഭാര്യ സവിതയാണ് ഭക്ഷണത്തില്‍ വിഷം കലർത്തി നല്‍കിയതെന്നാണ് ആരോപണം.
ഷൈലേശിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ വീട്ടില്‍ വെച്ച് വഴക്കുണ്ടായിരുന്നു എന്നും ഇതിന് ശേഷമാണ് വിഷം കൊടുത്തതെന്നും പറയപ്പെടുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സവിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്.ഞായറാഴ്ച കർവ ചൗത്ത് ആചാരത്തിന്റെ ഭാഗമായി ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി സവിത വ്രതമെടുത്തിരുന്നു. ഷൈലേശ് രാവിലെ മുതല്‍ ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു.
വൈകുന്നേരം വ്രതം അവസാനിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ തർക്കമുണ്ടായി. എന്നാല്‍ അധികം വൈകാതെ അത് പരിഹരിക്കപ്പെടുകയും ചെയ്തു. ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. പിന്നീട് സവിത ഒരു ബന്ധുവിന്റെ വീട്ടില്‍ പോകാൻ ഷൈലേശിനോട് അനുവാദം ചോദിച്ചു. ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ സവിത പിന്നീട് മടങ്ങിവന്നില്ല.ഷൈലേശിന്റെ സഹോദരൻ അഖിലേഷാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ തനിക്ക് വിഷം നല്‍കി കൊല്ലാൻ ശ്രമിച്ചെന്ന് ഷൈലേശ് ആരോപിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ആശുപത്രിയില്‍ വെച്ച് ഇയാള്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ചികിത്സയിലിക്കെയാണ് ഷൈലേശ് മരണപ്പെടുന്നത്. പിന്നാലെ സവിത അറസ്റ്റിലായി. മൃതദേഹത്തിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.