ബംഗളൂരു: വിദ്യാരണ്യപുരയിലെ ബാറില്‍ 20 രൂപയുടെ പേരില്‍ ആക്രമികള്‍ യുവാവിനെ കുത്തി പരിക്കേല്പിച്ചു. കാഷ്യർ രഞ്ജിത്തിനാണ് (34) കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ചേതൻ, കാർത്തിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. 20 രൂപ അധികം ഈടാക്കിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം.
മദ്യം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !! കാൻസര്‍ സാധ്യത കൂടുതല്‍, പഠനറിപ്പോര്‍ട്ട് പുറത്ത്
ഇത്തിരി മദ്യം കഴിക്കുന്നത് പ്രേശ്നമല്ലെന്നു ധരിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. എന്നാല്‍ മദ്യം ലഹരി മാത്രമല്ല, അർബുദവും ശരീരത്തിന് നല്‍കുന്നുവെന്ന പഠനങ്ങള്‍ പുറത്ത്.അമേരിക്കൻ അസോസിയേഷൻ ഓഫ് കാൻസർ റിസർച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന കാൻസറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.തല, കഴുത്ത്, അന്നനാളം, സ്തനങ്ങള്‍, കരള്‍, ഉദരം, കുടല് തുടങ്ങിയ ശരീരഭാഗങ്ങളില്‍ മദ്യപാനം മൂലം കാൻസർ വരാനുള്ള സാധ്യകള്‍ കൂടുതലാണെന്നു പഠനം വ്യക്തമാക്കുന്നു.
മദ്യപാനം മൂലം ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ സ്വാംശീകരിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നതോടൊപ്പം ഹോർമോണ്‍ സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്നു. യുവാക്കളായ മദ്യപാനികളില്‍ മധ്യവയസ്സോടെ കാൻസർ പടരാനുള്ള സാധ്യതറേുന്നു. ഗർഭിണികളായ സ്ത്രീകളില്‍ മദ്യപാനശീലം മൂലം നവജാത ശിശുക്കള്‍ക്ക് ലൂക്കീമിയയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.