Home തിരഞ്ഞെടുത്ത വാർത്തകൾ പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച്‌ മുങ്ങി, തിരികെ എത്തിയപ്പോള്‍ കയ്യോടെ പിടികൂടി പൊലീസ്

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച്‌ മുങ്ങി, തിരികെ എത്തിയപ്പോള്‍ കയ്യോടെ പിടികൂടി പൊലീസ്

by ടാർസ്യുസ്

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പൊലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച്‌ കടന്ന് കളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടി.അസം നൗഗാണ്‍ സ്വദേശി സൈദുല്‍ ഇസ്‌ലാം(26)നെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. അസമില്‍ നിന്ന് വൈകിട്ട് ട്രെയിൻ മാർഗ്ഗമാണ് ഇയാള്‍ ആലുവയില്‍ എത്തിയത്. ആലുവ ഭാഗത്ത് പൊലീസ് പരിശോധന നടക്കുന്നുണ്ടെറിഞ്ഞ ഇയാള്‍ 20 ലക്ഷം രൂപ വില വരുന്ന 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു പോവുകയായിരുന്നു.രാത്രി തന്നെയുള്ള ട്രെയിനില്‍ ആസാമിലേക്ക് കടന്നു കളഞ്ഞു. സിസിടിവി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇയാള്‍ കഴിഞ്ഞ ദിവസം തിരികെ കരിമുകള്‍ ഭാഗത്ത് എത്തിയിരുന്നു. ഉടനെ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു അസമില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നയാളാണ് പ്രതി. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് എസ്‌എച്ച്‌ഒ രഞ്ജിത് മാത്യു എഎസ് ഐമാരായ കെഎ നൗഷാദ്, സിഎ നിയാസ്, സിപിഒമാരായ മാഹിൻഷാ അബൂബകർ, പിഎസ് സിറില്‍,മുഹമ്മദ് ഷാഹിൻ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group