Home Featured നാഗസന്ദ്ര-മാധവാര മെട്രോ ലൈനിൽ സിഗ്നലിങ് പരിശോധന; ഗ്രീൻ ലൈനിൽ മെട്രോ മുടങ്ങും.

നാഗസന്ദ്ര-മാധവാര മെട്രോ ലൈനിൽ സിഗ്നലിങ് പരിശോധന; ഗ്രീൻ ലൈനിൽ മെട്രോ മുടങ്ങും.

ബെംഗളൂരു : പുതുതായി നിർമിച്ച നാഗസന്ദ്ര-മാധവാര മെട്രോ ലൈനിൽ സിഗ്നലിങ് പരിശോധന വീണ്ടും ആരംഭിക്കുന്നു. ഇതിന്റെഭാഗമായി ഗ്രീൻ ലൈനിന്റെ വിവിധയിടങ്ങളിൽ ട്രെയിൻ സർവീസുകൾ മുടങ്ങും.പീനിയ ഇൻഡസ്ട്രിമുതൽ നാഗസന്ദ്രവരെ ഓഗസ്റ്റ് 20, 23, 30, സെപ്റ്റംബർ ആറ്്, 11 തീയതികളിൽ മെട്രോ സർവീസ് ഉണ്ടാകില്ല. നാഗസന്ദ്രയിൽനിന്ന് പീനിയ ഇൻഡസ്ട്രി സ്റ്റേഷനിലേക്ക് ഓഗസ്റ്റ് 24-ന് രാത്രി പത്തുമണിക്ക് സർവീസ് അവസാനിപ്പിക്കും.

25-ന് രാവിലെ ഏഴുമണിക്കേ ആദ്യട്രിപ്പ് പുറപ്പെടൂ. പീനിയ ഇൻഡസ്ട്രിയിൽനിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനിലേക്ക് 24-ന് അവസാന സർവീസ് രാത്രി 11.12 വരെയുണ്ടാകും.25-ന് ആദ്യ സർവീസ് രാവിലെ ഏഴിനാരംഭിക്കുമെന്നും ബി.എം.ആർ.സി.എൽ. അറിയിച്ചു.

നായകനും നായികയും പരസ്പര സമ്മതത്തോടെ ബന്ധത്തിലേര്‍പ്പെട്ടിരുന്നു; കാസ്റ്റിങ് കൗച്ച്‌ മുൻപും സിനിമയില്‍ ഉണ്ടായിരുന്നെന്ന് ശാരദ

സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ മുമ്ബും ബന്ധത്തില്‍ ഏർപ്പെട്ടിരുന്നെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് നടി ഇക്കാര്യം പറയുന്നത്. ഇന്ന് ‘കോംപ്രമൈസ്’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ വാക്കുകള്‍ സാധാരണമാണ്. കാസ്റ്റിങ് കൗച്ച്‌ മുൻപും സിനിമയില്‍ ഉണ്ടായിരുന്നെന്ന് ആവർത്തിക്കുകയാണ് ശാരദ.ഷൂട്ടിങ് ലൊക്കേഷനില്‍ നടിമാർ‌ക്ക് ശുചിമുറികളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.

വസ്ത്രം മാറാൻ സുരക്ഷിതമായ സൗകര്യം സെറ്റില്‍ ഒരുക്കുന്നില്ല. ഒരു പിവിസി പൈപ്പില്‍ കീറത്തുണി കെട്ടിവച്ച്‌ മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ നല്‍കുന്നത്. കാറ്റടിച്ചാല്‍ പോലും പറന്നു പോകുന്ന താല്‍ക്കാലിക സംവിധാനമാണിത്. ഇത് അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റിപ്പോർട്ടില്‍ ശാരദ നിർദേശിക്കുന്നു.രാത്രിയില്‍ നടിമാർ താമസിക്കുന്ന മുറികളുടെ വാതില്‍ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കില്‍ ഭയപ്പെടുത്തുന്ന തരത്തില്‍ ബഹളം ഉണ്ടാക്കുമെന്നും ശാരദ പറയുന്നു. സെറ്റില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും തന്റെ കണ്ടെത്തലായി ശാരദ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group