ബെംഗളൂരു : ഹാസനിലെ ബല്ലുപേട്ട്- സകലേശ്‌പുര സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിച്ചിലിൽപ്പെട്ട പാളം ശനിയാഴ്ചയും ഗതാഗതയോഗ്യമാക്കാനായില്ല. മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണ്. ഇതോടെ, ബെംഗളൂരു- മംഗളൂരു റെയിൽപ്പാതയിൽ തീവണ്ടിഗതാഗതം പുനരാരംഭിക്കുന്നത് നീളും. പ്രവൃത്തികൾ പൂർത്തിയാക്കി എപ്പോൾ ഗതാഗതം പുനരാരംഭിക്കുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ ഇനിയും അറിയിച്ചിട്ടില്ല.
കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) വണ്ടിയുടെയും കണ്ണൂർ- കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (16512) വണ്ടിയുടെ ഞായറാഴ്ചത്തെയും തിങ്കളാഴ്ചത്തെയും സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ. ബെംഗളൂരു- കണ്ണൂർ എക്സ്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു.
വന്‍ ഭൂകമ്ബത്തില്‍ വിറങ്ങലിച്ച് റഷ്യ, 7. 2 തീവ്രത രേഖപ്പെടുത്തി, ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു, സുനാമി മുന്നറിയിപ്പ്
റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം. കാംചത്ക മേഖലയിലാണ് ഭൂകമ്ബം അനുഭവപ്പെട്ടത്. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.ഭൂകമ്ബത്തെത്തുടര്‍ന്ന് റഷ്യയിലെ ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അഗ്നിപര്‍വതത്തില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നാണ് റിപ്പോര്‍ട്ടുകള്‍.കാംചത്ക മേഖലയിലെ തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 280 മൈല്‍ അകലെയാണ് ഷിവേലുച്ച് അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 181,000 പേരാണ് പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ അധിവസിക്കുന്നത്. ഭൂകമ്ബത്തിന് പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്