Home Uncategorized ബെംഗളൂരുവിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരുവിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

by admin

പെരുമ്പിലാവ്:ബെംഗളൂരുവിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പിലാവ് ആൽത്തറ മേനോത്ത് വിനീത് (41) ആണ് മരിച്ചത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വെറ്ററൻസ് ടെസ്റ്റ് മത്സരത്തിനായാണ് വിനീത് കഴിഞ്ഞ ദിവസം ബെംഗളൂരു കോടിഹള്ളിയിലേക്ക് പോയത്. ശനിയാഴ്ച ഉച്ചയോടെ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വാട്‌സാപ്പ് ക്രിക്കറ്റ് കൂട്ടായ്മയായ ക്രിക്കറ്റ് ലൗവേഴ്‌സ് ക്ലബ്ബിന് വേണ്ടിയായിരുന്നു വിനീത് കളിച്ചിരുന്നത്. അച്ഛൻ: വേണു. അമ്മ: സുരബാല (തങ്കമണി). ഭാര്യ: പഞ്ചമി. മക്കൾ ദേവാങ്കന, ദേവലക്ഷ്മി. സംസ്‌കാരം ഞായറാഴ്ച നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group