Home Featured ഡെങ്കിപ്പനി വ്യാപിക്കുന്നു; ബെംഗളൂരുവിൽ ഒരു മരണം കൂടി

ഡെങ്കിപ്പനി വ്യാപിക്കുന്നു; ബെംഗളൂരുവിൽ ഒരു മരണം കൂടി

by admin

ബെംഗളൂരു: കർണാടകത്തിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി.യുടെ ബെംഗളൂരു റൂറൽ എം.പി.യും പ്രമുഖ ഹൃദ്രോഗ വിദഗ്‌ധനുമായ ഡോ. സി.എൻ. മഞ്ജുനാഥാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രോഗവ്യാപനത്തിന് കാരണമായ കൊതുകുകളെ നിയന്ത്രിക്കാൻ കുടുതൽ പരിശ്രമം വേണമെന്നും പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ പര്യാപ്തമാകുന്നില്ലെന്നും അദ്ദേഹം പത്രസമ്മേള നത്തിൽ ആരോപിച്ചു.

ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്ന് ഇന്ത്യയിൽ വിതരണം ചെയ്യാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും പറഞ്ഞു. മെക്സിക്കോ, ബ്രസീൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്ന് നൽകുന്നുണ്ട്. ഒമ്പത് മുതൽ 16 വയ സ്സുവരെയുള്ളവർക്കാണ് ഇത് നൽകാറ്.

പ്രതിരോധ മരുന്ന് രോഗം തീവ്രമാകുന്നത് തടയുകയും മരണം കുറയ്ക്കുകയും ചെയ്യും. ഡോ മഞ്ജുനാഥ്‌ പറഞ്ഞു. അതിനിടെ, സംസ്ഥാനത്ത് 175 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 45 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ ഈ സീസണിൽ രോഗം ബാധിച്ചവർ 7,006 ആയി. മൊത്തം 352 പേർ ചികിത്സയിലുണ്ട്. ആറു പേരാണ് ഇതുവരെ മരിച്ചത്.

ഡെങ്കിപ്പനി: ബെംഗളൂരുവിൽ ഒരു മരണം കൂടി

ബെംഗളൂരു ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ 11 വയസ്സുകാരൻ മരിച്ചു. വെള്ളിയാഴ്ചയാണ് മരണമുണ്ടായത്. കുട്ടി മരിച്ചത് ഡെങ്കിപ്പനി ബാധിച്ചതിനാലാണെന്ന് ശനിയാഴ്ച ബി.ബി.എം.പി. കമ്മിഷണർ തുഷാർ ഗിരിനാഥ് സ്ഥിരീകരിച്ചു. കഴിഞ്ഞ 28-ന് നഗരത്തിലെ കഗ്ഗദാസപുരയിൽ 27-കാരൻ ഡെങ്കിപ്പനി ബാധിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group