Home Featured മാസത്തിൽ ഒരു ദിവസം അവധി; സ്വകാര്യമേഖലയിൽ ആർത്തവാവധി കരടുനിർദേശങ്ങളായി

മാസത്തിൽ ഒരു ദിവസം അവധി; സ്വകാര്യമേഖലയിൽ ആർത്തവാവധി കരടുനിർദേശങ്ങളായി

by admin

ബെംഗളൂരു: കർണാടകത്തിൽ സ്വകാര്യമേഖലയിൽ വനിതാജീവനക്കാർക്ക് ആർത്തവാവധി അനുവദിക്കുന്നതിനുള്ള ബില്ലിൻ്റെ കരടുനിർദേശങ്ങളായി. ആർത്തവാവധി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാൻ സർക്കാർ രൂപവത്കരിച്ച വിദഗ്‌ധസമിതിയാണ് കരടുനിർദേശങ്ങൾ തയ്യാറാക്കിയത്‌. ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി അനുവദിക്കാനാണ് നിർദേശം. ‘ദ റൈറ്റ് ഓഫ് വിമൻ ടു മെൻസ്‌ടുവൽ ലീവ് ആൻഡ് ഫ്രീ ആക്സസ് ടു മെൻസ്ട്രു‌വൽ ഹെൽത്ത് പ്രോഡക്ട്‌സ് ബിൽ’ എന്നപേരിലാണ് ബില്ലിൻ്റെ കരടുനിർദേശങ്ങൾ തയ്യാറാക്കിയത്. നിർദേശ ങ്ങൾ അടുത്തദിവസം സർക്കാരിന് സമർപ്പിക്കും. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലോ അസോസിയേറ്റ് ഡീൻ ഡോ. സപ്ന മോഹൻ്റെ നേതൃത്വത്തിലുള്ള 18 അംഗസമിതിയാണ് കരടുനിർദേശങ്ങൾ തയ്യാറാക്കിയത്. ഇത് സർക്കാർതലത്തിൽ വീണ്ടും ചർച്ച ചെയ്യും.

ഗാർമെന്റ്സ്, ഐ.ടി. വ്യവസായം എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യമേഖലയിലെ സ്ത്രീ ജീവനക്കാർക്ക് പുതിയനയം നടപ്പാക്കുന്നതിൻ്റെ ഗുണം ലഭിക്കും. അതേസമയം, ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും ഹോം ഗാർഡുമാരും ഉൾപ്പെടെ സർക്കാർമേഖലയിലെ സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ശമ്പളത്തോടെയുള്ള ആർ ത്തവാവധി സ്ത്രീകളുടെ അവകാശമാണെന്ന് കരടുനിർദേശത്തിൽ പറയുന്നു. അവധി സ്വകാര്യമായി അനുവദിക്കണമെന്നാണ് നിർദേശം. 55 വയസ്സുവ രെയുള്ളവർക്കാവും ആനുകൂല്യം. അവധിലഭിക്കാൻ മെഡിക്കൽരേഖകളൊന്നും ആവശ്യമില്ല. അവധി നിഷേധിക്കുന്നവരിൽനിന്ന് പിഴയീടാക്കാനും നിർ ദേശിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group